സ്റ്റീഫനെയും മുരുകേശനെയും കാണാതായിട്ട് 11 ദിവസം ; അന്വേഷണം ഇഴയുന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മുതലമടയില്‍ സ്റ്റീഫനെയും മുരുകേശനെയും കാണാതായിട്ട് 11 ദിവസം തികയുമ്പോഴും എങ്ങുമെത്താതെ അന്വേഷണം. ഒരു നാട് മുഴുവന്‍ തിരച്ചില്‍ നടത്തിയിട്ടും ഇവരെക്കുറിച്ചുള്ള യാതൊരു വിവരവും പോലീസിനോ നാട്ടുകാര്‍ക്കോ ലഭിച്ചിട്ടില്ല. തൊഴിലാളിയായ സ്റ്റീഫന്‍, മുരുകേശന്‍ എന്നിവരെയാണ് പതിനൊന്നു ദിവസം മുന്‍പ് കാണാതായത്. പ്രദേശത്ത് ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും പോലീസ് ഡോഗ് സ്‌ക്വാഡും മാറി മാറി തിരച്ചില്‍ നടത്തിയിട്ടും യുവാക്കളെക്കുറിച്ച്‌ യാതൊരു വിവരവും ഇതേവരെ ലഭിച്ചിട്ടില്ല.

മുതലമടയിലെ ഉള്‍ക്കാടുകളിലേക്കാണ് ഇപ്പോള്‍ വനം വകുപ്പിന്റെ സഹകരണത്തോടെ പോലീസ് പരിശോധനയ്ക്ക് തയ്യാറെടുക്കുന്നത്. ഫയര്‍ഫോഴ്‌സും സ്‌കൂബാ സംഘവുമെല്ലാം പ്രദേശത്ത് തെരിച്ചില്‍ നടത്തിയിട്ടുണ്ടായിരുന്നു. കാണാതാകുന്നതിനു മുന്‍പ് ഒരു ദിവസം രാത്രി ഇരുവരെയും കള്ള് ചെത്തുന്ന തെങ്ങിന്‍ തോപ്പില്‍ നാട്ടുകാരില്‍ ചിലര്‍ കണ്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

സ്റ്റീഫന്റെയും, മുരുഗേശന്റെയും തിരോധാനത്തില്‍ അമ്പരന്നിരിക്കുകയാണ് മുതലമടയിലെ നാട്ടുകാരും വീട്ടുകാരും. ഇരുവരും തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണമാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. ഉടന്‍ തന്നെ രണ്ടുപേരെയും തിരികെയെത്തിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...