കൊച്ചി: കേരളത്തില്‍ ലൗജിഹാദ് ഉണ്ടെന്നും അതിനു തെളിവുണ്ടെന്നും സീറോ മലബാര്‍ സഭ. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നത് വെറും ആരോപണമല്ല, പറയുന്നത് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലണെന്നും സിറോ മലബാര്‍ സഭ. നേരത്തെ കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന സഭയുടെ പ്രസ്താവന വിവാദമായിരുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നും ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആഭ്യന്തര വകുപ്പും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും നിലപാട് ആവര്‍ത്തിച്ച് സിറോ മലബര്‍ര്‍ സഭ രംഗത്തെത്തിയത്. സഭയുടെ പക്കല്‍ കൃത്യമായ കണക്കുകള്‍ ഉണ്ട്. രൂപതകള്‍ തന്ന വിവരങ്ങള്‍ പ്രകാരമാണ് ലൗ ജിഹാദ് കേരളത്തില്‍ അരങ്ങേറുന്നുണ്ടെന്ന് സഭയ്ക്ക് ബോധ്യമായതായും പത്രക്കുറിപ്പില്‍ പറയുന്നു.
കേരളത്തില്‍ ലൗജിഹാദ് ഉണ്ടെന്നും അതിനു തെളിവുണ്ടെന്നും സീറോ മലബാര്‍ സഭ
RECENT NEWS
Advertisment