പാല: ലവ് ജിഹാദുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കണമെന്ന് ജോസ് കെ. മാണി. ചാനല്‍ അഭിമുഖത്തിലാണ് ജോസ് കെ.മാണി തന്‍റെ അഭിപ്രായം പറഞ്ഞത്.
”ലവ് ജിഹാദ് എന്ന പ്രശ്നം പരിശോധിക്കണം. അതില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അഡ്രസ് ചെയ്യണം. വിഷയം വീണ്ടും ജനസമൂഹത്തില്‍ വന്നിട്ടുണ്ടെങ്കില്‍ അതെന്തുകൊണ്ടാ ണെന്ന് പഠിക്കണം. സഭ ഇത്തരം വിഷയത്തില്‍ ഇടപെടാറില്ല. പൊതുസമൂഹത്തില്‍ വിഷയം ഉയര്‍ന്നുവരുന്നുണ്ട്. വിഷയം ഉണ്ടോ ഇല്ലയോ എന്ന സംശയം ധ്രുവീകരിക്കണം” -ജോസ് കെ.മാണി പറഞ്ഞു.
ഹൈക്കോടതിയടക്കം തള്ളിക്കളഞ്ഞ വിഷയമല്ലേ എന്ന ചോദ്യത്തിന് വിഷയം വീണ്ടും ചര്‍ച്ചയാകുന്നതിനാല്‍ പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നായിരുന്നു ജോസിന്‍റെ മറുപടി. രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട പ്രശ്നത്താലല്ല, ലോക്കല്‍ ബോഡി പദവിക്കു വേണ്ടി നാല് പതിറ്റാണ്ടായി ഒരുമിച്ച് നിന്ന പ്രസ്ഥാനത്തെ കോണ്‍ഗ്രസ് പുറത്താക്കിയതാണെന്നും ജോസ് പറഞ്ഞു.