Monday, June 24, 2024 6:23 pm

ലൗ ജിഹാദെന്ന സിറോ മലബാര്‍ സഭയുടെ ആരോപണം ; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം തേടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലൗ ജിഹാദെന്ന സിറോ മലബാര്‍ സഭയുടെ ആരോപണത്തെ തുടര്‍ന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം തേടി. സിറോ മലബാര്‍ സഭാ സിനഡ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ കമ്മീഷന്റെ നടപടി. 21 ദിവസത്തിനകം റിപ്പോര്‍ട്ട് വേണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍ കമ്മീഷന്‍ നിയമപരമായ വഴിയിലൂടെ മുന്നോട്ട് പോകും. തീവ്രവാദ സംഘടനകള്‍ നടത്തുന്ന ലൗ ജിഹാദില്‍ നടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാന പോലീസ് പരാജയപ്പെട്ടുവെന്നും ഇക്കാര്യം സിനഡ് തന്നെ പ്രമേയത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ കത്തില്‍ പറയുന്നു. കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നുവെന്നായിരുന്നു സിറോ മലബാര്‍ സഭ സിനഡ് കഴിഞ്ഞ ദിവസം വിലയിരുത്തിയത്. കേരളത്തില്‍ സാമൂഹിക സമാധാനത്തെ അപകടപ്പെടുത്തുന്ന രീതിയില്‍ ലൗ ജിഹാദ് വളര്‍ന്നുവരുന്നുവെന്നും ഇത് ആശങ്കാജനകമാണെന്നും സിനഡ് വിലയിരുത്തി.

‘കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുവെന്നത് വസ്തുതയാണ്. കേരളത്തില്‍ നിന്ന് ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന് കേരള പോലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളില്‍ പകുതിയോളം പേര്‍ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് എന്ന വസ്തുത നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.’ ‘ഔദ്യോഗിക കണക്കുകളില്‍പെടാത്ത അനേകം പെണ്‍കുട്ടികള്‍ ഇപ്രകാരം ലൗ ജിഹാദിലൂടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്. ലൗ ജിഹാദ് സാങ്കല്‍പ്പികമല്ലെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശീകരിച്ച് പീ!ഡനത്തിന് ഇരയാക്കുകയും പീഡന ദൃശ്യങ്ങളുപയോഗിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നതായ പരാതികള്‍ കേരളത്തില്‍ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. ഈ പരാതികളില്‍ പോലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ലെന്നത് ദു:ഖകരമാണ്.’

‘മതങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ലൗ ജിഹാദിനെ സിനഡ് വിലയിരുത്തുന്നില്ല. വിഷയത്തെ മതപരമായി മനസിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമായി മനസിലാക്കി നിയമപാലകര്‍ സത്വര നടപടികള്‍ സ്വീകരിക്കണം. ലൗ ജിഹാദിന്റെ അപകടങ്ങളെ കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവത്കരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കണം,’ എന്നും സിനഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹരിയാനയിൽ നവദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തി

0
ദില്ലി: ഹരിയാനയിൽ നവദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തി. ഹരിയാന സ്വദേശികളായ തേജ്‍വീർ സിം​ഗ്,...

ദക്ഷിണ കൊറിയയിൽ ലിഥിയം ബാറ്ററി നിർമ്മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 22 മരണം ; എട്ട്...

0
സോള്‍: ദക്ഷിണ കൊറിയയില്‍ സിയോളിനടുത്ത് ലിഥിയം ബാറ്ററി നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍...

മിനി ലോറിയിൽ ബസ് ഇടിച്ച് രണ്ട് മലയാളികൾക്ക് പരിക്കേറ്റു

0
ബെംഗളൂരു: മിനി ലോറിയിൽ ബസ് ഇടിച്ച് രണ്ട് മലയാളികൾക്ക് പരിക്കേറ്റു. കർണാടകയിലെ...

ജെപി നഡ്ഡ രാജ്യസഭാ നേതാവ് ; പുതിയ ബിജെപി അധ്യക്ഷനെ ഉടൻ നിയമിക്കും

0
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയെ രാജ്യസഭ നേതാവായി...