ദേവീന്ദര്‍ സിങിനെതിരെ അന്വേഷണം വേണമെന്ന് പ്രി​യ​ങ്ക ഗാ​ന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കശ്മീരില്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ഉന്നത പോലീസുദ്ദ്യോഗസ്ഥന്‌‍ ദേവീന്ദര്‍ സിങിനെതിരെ അന്വേഷണം വേണമെന്ന് എ​.ഐ.സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. രാ​ജ്യ​ത്ത് ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ ദേ​വീ​ന്ദ​ർ സിങ് തീ​വ്ര​വാ​ദി​ക​ളെ സ​ഹാ​യി​ച്ചു​വെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി പറഞ്ഞു. ദേ​വീ​ന്ദ​റി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം കാ​ഷ്മീ​രി​ൽ ഭീ​ക​ര​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെയാണ് ദേ​വീ​ന്ദ​ർ സിം​ഗ് പി​ടി​യി​ലാ​യ​ത്. ദേ​വീ​ന്ദ​ർ സിങി​ന്‍റെ അ​റ​സ്റ്റ് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നി​ർ​ണാ​യ​ക​മാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു​വെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. ആ​രു​ടെ ഉ​ത്ത​ര​വി​ലാ​ണ് അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നും പ്രി​യ​ങ്ക ചോ​ദി​ച്ചു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഇ​ന്ത്യ​യ്‌​ക്കെ​തി​രെ ആ​ക്ര​മ​ണ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ തീ​വ്ര​വാ​ദി​ക​ളെ സ​ഹാ​യി​ക്കു​ന്ന​ത് രാ​ജ്യ​ദ്രോ​ഹ​മാ​ണെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു.

കുല്‍ഗാം ജില്ലയിലെ വാന്‍പോ ചെക്ക് പോസ്റ്റ് വഴി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് നവീദ് ബാബുവിനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് ഡെപ്യുട്ടി പോലീസ് സുപ്രണ്ട് പദവിയിലുള്ള ദേ​വീ​ന്ദ​ർ സിങിനെ പോലീസ് പിടികൂടിയത്. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഉന്നത കമാന്‍ഡറായ നവീദ് ബാബു, ഇര്‍ഫാന്‍, റാഫി എന്നിവരാണ് ദാവീന്ദര്‍ സിങ്ങിനൊപ്പം പിടിയിലായത്. ദേ​വീ​ന്ദ​ർ സിങ് തീവ്രവാദികൾക്ക് തന്റെ വീട്ടില്‍ തങ്ങാനുള്ള സൗകര്യം ചെയ്തു കൊടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്. തീവ്രവാദികള്‍ ഡല്‍ഹിയിലേക്ക്  പോകുന്നതിനിടെയാണ് അറസ്റ്റിലായത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...