മുബൈ: നടി അനുഷ്ക ശര്‍മ്മ നിര്‍മ്മിച്ച് ആമസോണ്‍ പ്രൈമില്‍ എത്തിയ പാതാള്‍ ലോക് എന്ന വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ നടി സ്വസ്തിക മുഖര്‍ജിയുടെ ജീവിതം പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. താര കുടുംബത്തിൽ നിന്നുമാണ് സ്വസ്തികയുടെ വരവ്. എന്നാൽ അത്ര സുഖകരമായിരുന്നില്ല താരത്തിന്റെ ജീവിത വഴികൾ. പ്രശസ്ത ബംഗാളി നടൻ സന്തു മുഖര്‍ജിയുടെ മൂത്ത മകളാണ് സ്വസ്തിക. പതിനെട്ടു വയസ്സ് പൂര്‍ത്തിയായപ്പോള്‍ തന്നെ സ്വസ്തിക വിവാഹിതയായി. പ്രശസ്ത ബംഗാളി ഗായകൻ സാഗര്‍ സെന്നിന്റെ മകൻ പ്രേമിത് സെന്നായിരുന്നു സ്വസ്തികയുടെ പങ്കാളി. രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും ഗാര്‍ഹിക പീഡനത്തിനും സ്ത്രീധനം ആവശ്യപ്പെട്ടു എന്നുമൊക്കെ ആരോപിച്ചു കൊണ്ട് ഭര്‍ത്താവിനെതിരെ സ്വസ്തിക കേസ് നല്‍കി. എന്നാല്‍ കുറച്ചു നാളുകള്‍ക്ക് ശേഷം, തന്റെ ആരോപണങ്ങള്‍ നുണയാണ് എന്ന് സ്വസ്തിക തന്നെ കോടതിയെ ധരിപ്പിച്ചു.
പിന്നാലെ ഭര്‍തൃസഹോദരൻ, സ്വസ്തികയ്ക്കെതിരെ ഏഴുകോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് മാനനഷ്ടക്കേസും പ്രേമിത് വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് മറ്റൊരു കേസും ഫയല്‍ ചെയ്തു.അഭിനയ ജീവിതത്തിനിടയിൽ നടനും ഗായകനും നിര്‍മാതാവുമായ ജീത്തുമായി നടി പ്രണയത്തിലായി. തുടർന്ന് ഇവര്‍ പൊതുപരിപാടികളിലും നിശാപാര്‍ട്ടികളിലും ഒരുമിച്ച് എത്തി തുടങ്ങി. എന്നാൽ ആ ബന്ധം പാതിവഴിയിൽ അവസാനിച്ചു. 2009ല്‍ ബ്രേക്ക് ഫയല്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് നടൻ പരംബ്രത ചാറ്റര്‍ജിയുമായി അടുപ്പത്തിലായ സ്വസ്തിക, നടനൊപ്പം ഒരുമിച്ചു ജീവിക്കാൻ തുടങ്ങി. എന്നാൽ അവിടെ ഭർത്താവ് നൽകിയ കേസ് വില്ലനായി. നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടില്ലെന്ന് കാണിച്ച്, ഭര്‍ത്താവ് കേസ് നല്‍കിയതോടെ ആ ബന്ധത്തില്‍ നിന്നും നടൻ പിന്മാറി.
അതിനു ശേഷം പ്രശസ്ത സംവിധായകൻ ശ്രീജിത്ത് മുഖര്‍ജിയുമായി സ്വസ്തിക പ്രണയത്തിലായെങ്കിലും ബന്ധം മുന്നോട്ട് പോയില്ല. തൊട്ടടുത്ത വര്‍ഷം ഷേര്‍ കോബിത എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെ സംവിധായകൻ സുമൻ മുഖര്‍ജിയുമായി പ്രണയത്തിലായി താരം. എന്നാൽ കാമുകനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിവാദങ്ങൾ ഉയർന്നതിനു പിന്നാലെ സംഭവത്തിൽ സംവിധായകൻ അറസ്റ്റിലായി. എന്നാൽ 12000 രൂപയിലധികം വില വരുന്ന സ്വര്‍ണ്ണാഭരണം സ്വസ്തിക ജ്വല്ലറിയില്‍ നിന്നും സ്വന്തം ബാഗിലേക്ക് എടുത്ത് വെയ്ക്കുന്ന സിസിടി ദൃശ്യങ്ങൾ പുറത്തു വന്നതായിരുന്നു മറ്റൊരു വിവാദം. 2014 ൽ ആയിരുന്നു സംഭവം. നടിയുടെ പ്രശസ്തിയെ മാനിച്ച് ജ്വല്ലറി ഉടമകള്‍ പരാതിയില്ലെന്ന് പറയുകയും കേസ് പിൻവലിക്കുകയും ചെയ്തു. ഇത്തരം വിവാദങ്ങൾ തന്റെ പേരിൽ ഉയർന്നെങ്കിലും അതിനെക്കുറിച്ചൊന്നും ചിന്തിച്ച് മാറി നിൽക്കാതെ അഭിനയത്തിൽ സജീവമാണ് സ്വസ്തിക. ശിബ്‌പുര്‍ ആണ് താരം അവസാനമായി അഭിനയിച്ചത്. അണിയറയില്‍ ഒരുങ്ങുന്ന പാതാള്‍ ലോക് 2 ലും സ്വസ്തിക ഉണ്ടാകുമെന്നാണ് സൂചന.