കാമുകിയുടെ ബന്ധുക്കള്‍ തീകൊളുത്തിയ യുവാവ് മരണത്തിന് കീഴടങ്ങി ; നാലുപേരെ അറസ്റ്റ് ചെയ്തതായി പോലീസ്

For full experience, Download our mobile application:
Get it on Google Play

സാഗര്‍ : കാമുകിയുടെ ബന്ധുക്കള്‍ തീകൊളുത്തിയ യുവാവ് മരണത്തിന് കീഴടങ്ങിയതായി പോലീസ്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച രാത്രിയാണ് യുവാവിന് പൊള്ളലേറ്റത്. മരണവുമായി ബന്ധപ്പെട്ട് കാമുകിയുടെ ബന്ധുക്കളായ നാലുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് അതുല്‍ സിംഗ് അറിയിച്ചു.

25 വയസുള്ള യുവാവാണ് മരിച്ചത്. 23 വയസുകാരിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. യുവതിക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. തന്നെ തീകൊളുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാവിന് പൊള്ളലേറ്റതെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. യുവതിയുടെ കുടുംബാംഗങ്ങള്‍ ഇരുവരേയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

വെള്ളിയാഴ്ചയാണ് യുവാവ് മരിച്ചത്. വ്യാഴാഴ്ച രാത്രി തനിക്കൊരു കോള്‍ വന്നുവെന്നും കാമുകിയുടെ വീട്ടില്‍ എത്തണമെന്ന് ഫോണില്‍ വിളിച്ചയാള്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും യുവാവ് നല്‍കിയ മരണമൊഴിയില്‍ പറയുന്നതായി പൊലിസ് പറഞ്ഞു. കാമുകിയുടെ വീട്ടിലെത്തിയ തന്റെ ദേഹത്തേയ്ക്ക് അവളുടെ വീട്ടുകാര്‍ മണ്ണെണ്ണയൊഴിച്ച് തീ  കൊളുത്തുകയായിരുന്നുവെന്നും മരണമൊഴിയില്‍ വ്യക്തമാക്കുന്നുണ്ടെന്നും എസ് പി പറഞ്ഞു.

വിവരമറിഞ്ഞെത്തിയ യുവാവിന്റെ ബന്ധുക്കളാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. യുവാവിന്റെ  കുടുംബത്തിന്റെ പരാതിയില്‍ കാമുകിയുടെ കുടുംബാംഗങ്ങളായ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. യുവാവിന്റെ മരണത്തെ തുടര്‍ന്ന് പോലീസ് നാലുപേരേയും അറസ്റ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....