സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഭവനരഹിതര്‍ ഇല്ലാത്ത കേരളം : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തില്‍ ഒരാള്‍പോലും ഭവനം ഇല്ലാതെ കഴിയേണ്ട അവസ്ഥ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച 186 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാംഘട്ടത്തില്‍ 56 വീടുകളും രണ്ടാംഘട്ടത്തില്‍ 37 വീടുകളും മൂന്നാംഘട്ടത്തില്‍ 93 വീടുകളും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. അടൂര്‍ നിയോജക മണ്ഡലത്തില്‍ ഭവനരഹിതര്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കി വരുന്നു. ഭൂമി ഇല്ലാത്തവരായി കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്ക് ലൈഫ് മിഷനിലൂടെ ഭവന സമുച്ചയം പന്തളത്തും ഏഴംകുളത്തും ഒരുങ്ങുന്നു. കേരളത്തില്‍ ഭവനരഹിതര്‍ ഉണ്ടാകരുതെന്ന ഉത്തമ ബോധ്യത്തോടെയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാ ദേവി, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.സി.പ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.ജി ശ്രീകുമാര്‍, അജികുമാര്‍, ജിതേഷ്‌കുമാര്‍, അഞ്ജന ബിനുകുമാര്‍, സൂര്യകലാദേവി, പുഷ്പലത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എന്‍ അനില്‍, വി.ഇ.ഒ അനില്‍കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി ശിവദാസ്, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...