പുരപ്പുറ സൗരനിലയം ; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സുവര്‍ണാവസരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സൗര സബ്സിഡി പദ്ധതിയുടെ മോഡല് രണ്ടിന്റെ ഭാഗമായി മൂന്നു കിലോ വാട്ടിനുമുകളില്‍ 10 കിലോ വാട്ട് വരെ ശേഷിയുള്ള സൗരനിലയങ്ങള്‍ സ്ഥാപിക്കുവാന്‍ താല്പര്യമുള്ള ഗാര്‍ഹിക ഉപഭോക്താക്കളുടെ വിവരശേഖരണം കെ.എസ്.ഇ.ബി ആരംഭിച്ചു. കെ.എസ്.ഇ.ബി വെബ്സൈറ്റില്‍ (www.kseb.in) നല്‍കിയിട്ടുള്ള നോട്ടിഫിക്കേഷന്‍ വഴി ക്ലിക്ക് ചെയ്താല്‍ ഉപഭോക്താവിന് താല്പര്യം രേഖപ്പെടുത്താം.

ഇങ്ങനെ താല്പര്യം രേഖപ്പെടുത്തുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൗര സബ്സിഡി പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുള്ള കമ്പനികള്‍ക്കു കൈമാറും. ഈ കമ്പനികള്‍ ഉപഭോക്താവിന്റെ പുരപ്പുറത്ത് നിലയം സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച ശേഷം സാധ്യമാകുന്ന നിലയശേഷിയും നിലയം സ്ഥാപിക്കാനുള്ള ആകെ മുതല്‍ മുടക്കും ഉപഭോക്താവിനെ അറിയിക്കും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇ-കിരണ്‍ പോര്‍ട്ടല്‍ (ekiran.kseb.in) മുഖേന ഉപഭോക്താവിന് സബ്സിഡിയോടു കൂടി നിലയം സ്ഥാപിക്കാനുള്ള അപേക്ഷാഫീസും അപേക്ഷയും ഓണ്‍ലൈനായി നല്‍കാം.

തുടര്‍ന്ന് കരാര്‍ പ്രകാരം ഉടനെ ഉപഭോക്താവിന് നിലയം ലഭ്യമാകും. താല്പര്യം അറിയാക്കാനുള്ള ലിങ്ക്: https://tinyurl.com/vu6mxj8v. നിലവില്‍ മൂന്നു കിലോ വാട്ടിന് മുകളില്‍ അപേക്ഷിച്ചിട്ടുള്ള അപേക്ഷകരെയാകെ ബന്ധപ്പെടാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. നിലയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ നടന്നുവരികയാണ്. രണ്ടു കിലോ വാട്ട് മുതല്‍ മൂന്നു കിലോ വാട്ട് ശേഷി വരെയുള്ള നിലയങ്ങള്‍ക്കാണ് നിലവില്‍ ഭൂരിപക്ഷം പേരും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

രജിസ്റ്റര്‍ ചെയ്ത ആകെ ഉപഭോക്താക്കളുടെ 20 ശതമാനം പേര്‍ക്ക് നല്കാനുള്ള ശേഷി മാത്രമാണ് ഇതുവരെ ടെന്‍ഡറില്‍ കണ്ടെത്താനായിട്ടുള്ളത്. അതിനാല്‍ മൂന്നു കിലോ വാട്ട് വരെ ശേഷിയില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് ശേഷി മൂന്നു കിലോ വാട്ടില്‍ നിന്നും വര്‍ധിപ്പിക്കുന്നതിന് താല്പര്യമുള്ള പക്ഷം ഹെല്‍പ്പ് ഡെസ്‌ക് നമ്പരിലോ മെയില്‍ ഐഡിയിലോ ബന്ധപ്പെട്ട് എംപാനല്‍ ചെയ്തു കമ്പനികളെ തിരഞ്ഞെടുക്കാവുന്നതാണെന്ന് പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിളിലെ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍ : 9496018370, 9496002951. മെയില്‍ ഐ.ഡി – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...