കേരളത്തിന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കാനുള്ള കരാറിന് അംഗീകാരമായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കാനുള്ള കരാറിന് തത്വത്തില്‍ അംഗീകാരമായി. റഗുലേറ്ററി കമ്മിഷന്‍റെ സിറ്റിംഗ് പൂര്‍ത്തിയായി. നെയ് വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ 3.06 പൈസയ്ക്ക് കേരളത്തിന് വൈദ്യുതി വാഗ്ദാനം ചെയ്തിരുന്നു.

നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷനുമായുള്ള വൈദ്യുതി കരാര്‍ ഒപ്പുവക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. റെഗുലേറ്ററി കമ്മീഷന്‍റെ അനുമതി വാങ്ങിയ ശേഷം മാത്രമേ കരാറില്‍ ഒപ്പിടാന്‍ കഴിയൂ. കരാറില്‍ 300 കോടിയുടെ ലാഭം ഉണ്ടാകും എന്നത് വാസ്തവം. എന്നാല്‍ 2027ല്‍ മാത്രമെ നമുക്ക് വൈദ്യുതി ലഭിക്കുവെന്നും മന്ത്രി പറഞ്ഞു.

നിര്‍ദ്ദിഷ്ട തലാബിര താപവൈദ്യുത നിലയത്തില്‍ നിന്നും 400 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുമെന്നാണ് നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍റെ താല്‍പര്യ പത്രം. നിലവില്‍ വൈദ്യുതി  സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങുന്നത് 4.35പൈസയ്ക്കാണ്. നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ 3.06 പൈസയ്ക്ക് വൈദ്യുതി നല്‍കുമെന്നാണ് വാഗ്ദാനം. സര്‍ക്കാരിന് മൂന്നൂറ് കോടിയുടെ ലാഭമുണ്ടാകുമെന്ന് താല്‍പര്യപത്രത്തില്‍ പറയുന്നു. നിലവില്‍ 8 സ്വകാര്യ കമ്പനികളില്‍ നിന്നായി കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കുട്ടി സഖാക്കളെ’ വീഡിയോ കോളിൽ വിളിച്ച് പ്രതിപക്ഷ നേതാവ്

0
കണ്ണൂർ: ഇൻസ്റ്റഗ്രാമിലെ വൈറലായ 'കുട്ടി സഖാവ്' എന്ന അക്കൗണ്ട് മെറ്റ...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...