മസ്കത്ത്: വടക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അത് കടലിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഏറ്റവും പുതിയ കാലാവസ്ഥാ ഭൂപടങ്ങളും ഉപഗ്രഹ ചിത്രങ്ങളും അനുസരിച്ച്, അടുത്ത മൂന്ന് ദിവസങ്ങളിൽ മേഘങ്ങളുടെ വരവ് വഴി സുൽത്താനേറ്റിനെ പരോക്ഷമായി ബാധിക്കാനും ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. നിലവിൽ ഒമാനെ നേരിട്ട് ബാധിക്കാൻ സാധ്യതയില്ലെന്ന് കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ഉഷ്ണമേഖല ന്യൂനമർദ്ദമായി വികസിക്കാനുള്ള സാധ്യത കുറവാണെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.സ്ഥിതി ഗതികൾ നാഷണൽ മൾട്ടി-ഹാസാർഡ് ഏർലി വാണിങ് സെന്ററിലെ സ്പെഷ്യലിസ്റ്റുകൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























