വീര്യംകുറഞ്ഞ മദ്യവില്‍പന : മുഖ്യമന്ത്രി തീരുമാനം പുനപരിശോധിച്ചതിന് പിന്നില്‍ ഘടകകക്ഷികളുടെ സമ്മര്‍ദം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വില്‍പനയില്‍ മുഖ്യമന്ത്രി തീരുമാനം പുനപ്പരിശോധിച്ചതിന് പിന്നില്‍ ഘടകകക്ഷികളുടെ സമ്മര്‍ദം. ബജറ്റിലെ നികുതിഘടനപരസ്യ എതിര്‍പ്പിന് ഇടയാക്കുമെന്ന് വിലയിരുത്തല്‍. ഇനി ഇക്കാര്യത്തില്‍ നിര്‍ണായകമാവുക ജൂലൈ ഒന്നിലെ ഫിനാന്‍സ് ബില്ലാകും. അതേസമയം, ഇക്കാര്യത്തില്‍ വിഡി സതീശനെ പിന്തുണച്ച് മന്ത്രി ഷിബു ബേബി ജോണ്‍ രംഗത്തെത്തി. വീര്യം കുറഞ്ഞ മദ്യം പ്രോല്‍സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ നിലപാട് യുഡിഎഫ് യോഗത്തില്‍ അറിയിക്കും. കേരളത്തിന് വെളിയില്‍ എന്ത് സംഭവിക്കുന്നുവെന്ന് കൂടി നോക്കണം. മദ്യനയം തീരുമാനിക്കേണ്ടത് യുഡിഎഫാണ് ആണ്. എന്നാല്‍ മദ്യനയമല്ല സതീശന്‍ പ്രഖ്യാപിച്ചതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം മുഖ്യമന്ത്രി യുഡിഎഫിന് വിട്ടിരുന്നു.വീര്യം കുറഞ്ഞ മദ്യം വില്‍ക്കണമെന്ന് യുഡിഎഫ് തീരുമാനിച്ചാല്‍ ഇപ്പോള്‍ നിശ്ചയിച്ച നികുതിയായിരിക്കും. വില്‍ക്കേണ്ട എന്നാണ് രാഷ്ട്രീയതീരുമാനമെങ്കില്‍ വില്‍ക്കില്ല. അത് രാഷ്ട്രീയ തീരുമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിയമസഭയില ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...