പരസ്യങ്ങള്‍ക്കായി രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടത് 284 കോടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പരസ്യങ്ങള്‍ക്കായി രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടത് 284 കോടി രൂപ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് നിരന്തരം പറയുമ്പോഴാണ് വന്‍ തുക പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചിലവഴിച്ചിരിക്കുന്നത്. വഴിയരികിലെ പടുകൂറ്റന്‍ ഹോര്‍ഡിംഗുകള്‍ക്കായി മാത്രം ചിലവഴിച്ചത് ഏഴു കോടി 61 ലക്ഷം. പോസ്റ്ററുകള്‍ക്ക് രണ്ട് കോടി 78 ലക്ഷം. സോഷ്യല്‍ മീഡിയ കണ്ടന്റുകള്‍ നിര്‍മ്മിക്കുന്നതിന് സ്വകാര്യ ഏജന്‍സികള്‍ക്ക് 1.56 ലക്ഷവും നല്‍കി. പത്ര പരസ്യങ്ങള്‍ക്ക് നല്‍കിയതാവട്ടെ 161 കോടി. ഇതിനൊപ്പം ഇന്‍ഫര്‍മേഷന്‍ വീഡിയോ നിര്‍മ്മിക്കുന്നതിനായി 37.5 ലക്ഷം രൂപ നല്‍കിയെന്നും കണക്കുകള്‍ പറയുന്നു. ഓരോ വിഭാഗത്തിനും ചിലവാക്കിയ രേഖകളും മീഡിയ വണ്ണിന് ലഭിച്ചു.

ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 184 കോടി രൂപയായിരുന്നു പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികമായി ചെലവഴിച്ചത് 100 കോടിയോളം രൂപ. 2011 മുതല്‍ 2016 വരെയുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 157 കോടി രൂപയാണ് പരസ്യത്തിനായി ചെലവഴിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...