ലൂക്ക ജീവപരിണാമ ക്വിസ് സംസ്ഥാനതല മത്സരം 12ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലൂക്ക കോളേജ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി ‘ജീവപരിണാമം’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ക്വിസിന്റെ സംസ്ഥാനതല മത്സരം ഡാര്‍വിന്‍ ദിനമായ ഫെബ്രുവരി 12ന് തിരുവനന്തപുരം തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിലെ ജിഎസ്എഫ്കെ വേദിയില്‍ നടക്കും. സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ജിഎസ്എഫ്കെ ലൂക്ക മെഡലും 10,000 രൂപ ക്യാഷ് അവാര്‍ഡും ലഭിക്കും. രണ്ടാം സ്ഥാനം നേടുന്ന ടീമിന് ജിഎസ്എഫ്കെ ലൂക്ക മെഡലും 5000 രൂപ ക്യാഷ് അവാര്‍ഡും മൂന്നാം സ്ഥാനത്തിന് ജിഎസ്എഫ്കെ ലൂക്ക മെഡലും 3000 രൂപ ക്യാഷ് അവാര്‍ഡും നല്‍കും.

പ്രിലിമിനറി തലം, ജില്ലാതലം, സംസ്ഥാന തലം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് ക്വിസ് സംഘടിപ്പിച്ചത്. ജനുവരി 22ന് പ്രിലിമിനറിതല ക്വിസ് നടന്നു. 306 കോളേജുകളില്‍ നിന്നായി 892 വിദ്യാര്‍ഥികള്‍ പ്രിലിമിനറിതല ക്വിസില്‍ പങ്കെടുത്തു. ഇതില്‍ നിന്നും 162 ടീമികള്‍ ജില്ലാതല മത്സരത്തിന് യോഗ്യത നേടി. ഗവ. വിമണ്‍സ് കോളേജ് തിരുവനന്തപുരം, ഫാത്തിമ മാത നാഷണല്‍ കോളേജ് കൊല്ലം, എസ്എന്‍ കോളേജ് ചേര്‍ത്തല, യുസി കോളേജ് ആലുവ, ഗവ വിക്ടോറിയ കോളേജ് പാലക്കാട്, ഗവ ടിടിഐ തിരൂര്‍, ഗവ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ കോഴിക്കോട്, ഡബ്ല്യൂഎംഒ കോളേജ് മുട്ടില്‍, എസ്എന്‍ കോളേജ് കണ്ണൂര്‍ എന്നീ കോളേജുകളില്‍ ഓഫ്‌ലൈനായും ഇടുക്കി കാസര്‍കോട് ജില്ലകളില്‍ ഓണ്‍ലൈനായുമാണ് ജില്ലാതല മത്സരങ്ങള്‍ നടന്നത്. ഡോ ബിജുകുമാര്‍. ഡോ ജോര്‍ജ്ജ് ഡിക്രൂസ്, ഡോ ഹൈറുന്നീസ, ഡോ സവിത.എന്‍, അനസൂയ, ജനീഷ്.പി.എ, ഡോ പ്രസാദ് അലക്‌സ് പ്രൊഫ ജെല്ലി ലൂയിസ്, പ്രൊഫ ജെയിന്‍, പ്രൊഫ വിമല, ഡോ സുരേഷ്, ഡോ പി.കെ. സുമോദന്‍, ഡോ കെ.പി.അരവിന്ദന്‍, സാബുജോസ്, ഡോ പ്രശാന്ത് എന്നിവര്‍ വിവിധ ജില്ലകളില്‍ ക്വിസ് മാസ്റ്ററായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...