ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വീണ്ടും കുരുക്ക്. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ലഖ്‌നൗ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ പോലീസ് അന്വേഷിക്കണം എന്നാണ് കോടതി നിര്‍ദ്ദേശം. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഭാരത് ജോഡോ യാത്രക്കിടെ മുംബൈയില്‍ വച്ച് നടത്തിയ പരാമര്‍ശത്തിലാണ് അന്വേഷണം. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ സമര്‍പ്പിച്ച പരാതിയിലാണ് അന്വേഷണം.
ആന്‍ഡമാന്‍ ജയിലില്‍ കഴിയുമ്പോള്‍ സവര്‍ക്കര്‍ മാപ്പപേക്ഷ കത്തുകള്‍ എഴുതിക്കെണ്ടേയിരുന്നുവെന്നും ഭീരുവാണെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അംബരിഷ് കുമാര്‍ ശ്രീവസ്തവയാണ് കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. കേസിനുള്ളിലെ തുടര്‍ന്നുള്ള വാദം ജൂണ്‍ 2ന് ആയിരിക്കും.