ബഹിരാകാശത്തെ അത്ഭുത കാഴ്ചകളുടെ വിസ്മയ വിരുന്നൊരുക്കി എണ്ണൂറാം വയൽ സി എം എസ് എൽ പി സ്കൂളിലെ ചാന്ദ്രദിനാഘോഷം

For full experience, Download our mobile application:
Get it on Google Play

റാന്നി: ബഹിരാകാശത്തെ അത്ഭുത കാഴ്ചകളുടെ വിസ്മയ വിരുന്നൊരുക്കി എണ്ണൂറാം വയൽ സി എം എസ് എൽ പി സ്കൂളിലെ ചാന്ദ്രദിനാഘോഷം. ചാന്ദ്രദിനാ ഘോഷങ്ങളുടെ ഭാഗമായി വിദ്യാലയത്തിലൊരുക്കിയ പ്ലാനറ്റോറിയമാണ് കുട്ടികൾക്ക് കൗതുകവും ജിജ്ഞാസവും സമ്മാനിച്ച് അതിരുകളില്ലാത്ത ബഹിരാകാശ കാഴ്ചകളിലൂടെ കൈ പിടിച്ചു നടത്തിയത്. സൗരയൂഥo, ബഹിരാകാശ ദൃശ്യങ്ങൾ, നക്ഷത്രങ്ങളുടെ ജനനം, മരണം, തമോ ഗർത്തങ്ങൾ, വാൽ നക്ഷത്രങ്ങൾ, ധൂമകേതുക്കൾ, ബഹിരാകാശ പര്യവേഷണങ്ങൾ തുടങ്ങി പ്രപഞ്ചത്തിലെ വിസ്മയങ്ങളും കൗതുക കാഴ്ചകളും 3ഡി സംവിധാനത്തിലായിരുന്നു പ്ലാനറ്റോറിയത്തിൽ ഒരുക്കിയത്. ആലപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സദ്ഭവ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിന്റെ സഹകരണത്തോടെയാണ് വിദ്യാലയത്തിൽ പ്ലാനറ്റോറിയം അണിയിച്ചൊരുക്കിയത്. ആറു മീറ്റർ ഉയരവും പത്തു മീറ്റർ വ്യാസവുമുള്ള അർദ്ധ വൃത്താകൃതിയിലുള്ള കൂടാരമാണ് പ്ലാനറ്റോറിയമായി രൂപകല്പന ചെയ്തത്.

360 ഡിഗ്രി കാഴ്‌ച ലഭിക്കുന്ന വിധത്തിലാണ് പ്രൊജക്ടർ സംവിധാനം. ഡി. ടി. എസ്. ശബ്ദ സംവിധാനവും ഫിഷ് ഐ സാങ്കേതിക വിദ്യയുപയോഗിച്ചുള്ള ദൃശ്യസംവിധാനവുമാണ് പ്ലാനറ്റോറിയത്തിൽ ക്രമീകരിച്ചിരുന്നത്. ജ്യോതി ശാസ്ത്രത്തിൽ കുട്ടികൾക്ക് കൂടുതൽ അറിവ് നേടുന്നതിനും താല്പര്യം ജനിപ്പിക്കുന്നതിനുമാണ് വിദ്യാലയത്തിലെ ചാന്ദ്ര ദിനാഘോഷങ്ങളുടെ ഭാഗമായി പ്ലാനറ്റോറിയം ഒരുക്കിയത്. പ്ലാനറ്റോറിയം പ്രദർശനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ ജെയിംസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ്‌ ഷൈനു ചാക്കോ, മദർ പി ടി എ പ്രസിഡന്റ്‌ ഷൈനി ജോർജ്, ആഷിക് പീടികപ്പറമ്പിൽ, മഞ്ജു രാജ്, ഫെമി ഹേമന്ത് എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓഗസ്റ്റ് 12-ന് സമ്പൂർണ സൂര്യഗ്രഹണം

0
ന്യൂഡൽഹി: ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ആകാശ പ്രതിഭാസങ്ങളിലൊന്നായ സമ്പൂർണ...

അമിത് ഷാ പാർലമെന്‍റ് കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നു സഭയിലേക്ക് വരാതെ ഒളിച്ചോടുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെ.സി...

0
ന്യൂഡൽഹി: പാർലമെന്റിൽ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി...

‘എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോ’ ; പോലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

0
കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായി അർജുൻ...

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി ; അച്ഛനടക്കം ഏഴ് പ്രതികള്‍

0
പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി. കുട്ടിയുടെ അച്ഛനടക്കം ഏഴ് പേർ...