കോണ്‍വെന്റിലെ വിവേചനങ്ങള്‍ക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര തുടങ്ങിയ സത്യാഗ്രഹ സമരം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കാരക്കാമല: കോണ്‍വെന്റിലെ വിവേചനങ്ങള്‍ക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര തുടങ്ങിയ സത്യാഗ്രഹ സമരം തുടരുന്നു. വെള്ളമുണ്ട പോലീസ് മദര്‍ സൂപ്പീരിയറുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം കണ്ടെത്താനായില്ല. സിസ്റ്റര്‍ ലൂസി കളപ്പുര കാരാക്കാമല എഫ്‌സിസി മഠത്തിന് മുന്നില്‍ സത്യാഗ്രഹമിരിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 8 ദിവസങ്ങള്‍ പിന്നിടുകയാണ്. മഠത്തില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള നീക്കങ്ങളിലും വിവേചനങ്ങളിലും പ്രതിഷേധിച്ചാണ് ലൂസി കളപ്പുര സമരം തുടങ്ങിയത്.

മഠത്തില്‍ നിന്ന് ഭക്ഷണം നല്‍കുന്നില്ലെന്നും താമസിക്കുന്ന മുറിയിലെ വാതിലുകള്‍ തകര്‍ത്തെന്നുമാണ് പരാതി. വെള്ളമുണ്ട പോലീസ് മഠം അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും സിസ്റ്ററുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. മദര്‍ സുപ്പീരിയര്‍ സത്യഗ്രഹസമരം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര കുറ്റപ്പെടുത്തി. ഇത് രണ്ടാം തവണയാണ് ലൂസി കളപ്പുര മഠത്തിന് മുന്നില്‍ സത്യാഗ്രഹമിരിക്കുന്നത്. സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ നല്‍കിയ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ മ‌ഠത്തില്‍ തുടരാമെന്ന് മാനന്തവാടി മുന്‍സിഫ് കോടതിയുടെ ഉത്തരവുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...