പശ്ചിമേഷ്യന്‍ സംഘർഷം ; പ്രവാസി മലയാളികള്‍ക്കായി കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് മന്ത്രി എം.ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കുടുങ്ങിയ പ്രവാസി മലയാളികള്‍ക്കായി കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് മന്ത്രി എം ബി രാജേഷ്. തൃത്താലയിലെയും മറ്റും പ്രവാസി കുടുംബങ്ങളെ നേരിട്ട് കണ്ടിരുന്നുവെന്നും അവര്‍ തങ്ങളുടെ സങ്കടം പങ്കുവെച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഈ പെരുന്നാളിന് നാട്ടിലെത്തി ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കുമൊപ്പം പെരുന്നാള്‍ ആഘോഷിക്കേണ്ടവര്‍ യുദ്ധത്തിന്റെ കരിനിഴലില്‍ നാട്ടിലേക്ക് വരാനാകാതെ കടുത്ത ദുഃഖത്തിലും നിരാശയിലുമാണെന്ന് എം ബി രാജേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. യാത്രാ പ്രതിസന്ധി മറികടക്കാന്‍ എന്തെങ്കിലും ചെയ്യേണ്ട കേന്ദ്ര സര്‍ക്കാര്‍ ആവട്ടെ പ്രശ്‌നത്തെ കണ്ടില്ലെന്ന് നടിക്കുകയുമാണ്.

അമേരിക്കന്‍ സാമ്രാജ്യത്വവും ഗാസയിലെ പിഞ്ചു കുഞ്ഞുങ്ങളെ പോലും ആയുധങ്ങള്‍ക്കിരയാക്കുകയും ചെയ്യുന്ന കൊലയാളി രാഷ്ട്രമായ ഇസ്രായേലും കൈ കോര്‍ത്തു നടത്തുന്ന ഈ കൊടിയ ആക്രമണങ്ങളെ തള്ളിപറയാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറാവാത്തത് ഓരോ പ്രവാസി കുടുംബങ്ങളുടെയും നെഞ്ചിടിപ്പ് കൂട്ടുകയാണ്. പ്രത്യാശയുടെ ഉത്സവം കൂടിയായ ഈ ചെറിയ പെരുന്നാള്‍ ദിനത്തില്‍ നല്ലൊരു നാളെ പുലരുമെന്ന പ്രത്യാശ പങ്കുവെയ്ക്കാം. ഓരോ പ്രവാസി മലയാളിയോടും ഐക്യപ്പെടുന്നു. ഇവിടെ നാട്ടില്‍ നിങ്ങളുടെ അഭാവം തങ്ങള്‍ക്കിടയില്‍ വേദനയായി നിറയുന്നുണ്ട്. ഇതും നമ്മള്‍ അതിജീവിക്കും. നമ്മുടെ നാട് എക്കാലവും നിങ്ങളെ ചേര്‍ത്ത് പിടിക്കുമെന്നും എം ബി രാജേഷ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....