സിക്കിം  തുരങ്ക ദുരന്തം : മരിച്ച അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സിക്കിമിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ (43) മൃതദേഹം സഹോദരൻ ബിനീഷ്, അനീഷിന്റെ ഭാര്യ സംഗീത എന്നിവർ തിരിച്ചറിഞ്ഞു.‘മൃതദേഹം നാട്ടിലെത്തിക്കാൻ നോക്കിയ എല്ലാ വഴികളും അടയുകയാണ്. വേറെ വഴിയില്ലെങ്കിൽ അദ്ദേഹത്തെ ഇവിടെ സംസ്കരിക്കും. അതിന്റെ വേദനയിലാണ് ഞങ്ങൾ’– അനീഷ് മോഹന്റെ ഭാര്യ സംഗീത സദാനന്ദൻ വിങ്ങിപ്പൊട്ടി. അനീഷിന്റെ സഹോദരൻ ബിനീഷ് മോഹൻ, ഭാര്യാസഹോദരൻ സനൽ, ബിനീഷിന്റെ സുഹൃത്ത് സാബി ബേബി എന്നിവർ തിങ്കളാഴ്ച തന്നെ സ്ഥലത്ത് എത്തിയിരുന്നു.

മൃതദേഹം കിട്ടിയെങ്കിലും സിക്കിം അധികൃതരും ആരോഗ്യവിഭാഗവും സമയം വൈകിപ്പിച്ചെന്നാണ് ആരോപണം. മരിച്ച് 72 മണിക്കൂർ കഴിഞ്ഞതിനാൽ വിമാനത്തിൽ കൊണ്ടുപോകുന്നതിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകില്ലെന്നാണ് ആരോഗ്യ വിഭാഗം നിലപാടെടുത്തത്. കേരള മുഖ്യമന്ത്രിയുടെ ഓഫിസ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഫ്രാൻസിസ് ജോർജ് എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, നോർക്ക എന്നിവർ ഇടപെട്ട ശേഷമാണ് സിക്കിം അധികൃതർ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചതെന്നും കുടുംബം പറഞ്ഞു. എന്നാൽ എങ്ങനെയാണ് മൃതദേഹം എത്തിക്കുന്നത് എന്നതിൽ വ്യക്തതയില്ല. സമയം പോകുകയാണ്. കാര്യമായ ഇടപെടൽ ഇവിടെയുണ്ടാകുന്നില്ല. സിക്കിം അധികൃതർ തങ്ങളുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും കുടുംബം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...