തിരുവല്ല: മലയാളത്തിലെ എക്കാലത്തെയും മികച്ച നടനായ എം. ജി സോമന്റെ സ്മരണാർത്ഥം തിരുവല്ലയിൽ സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള അമച്ചർ നാടക മൽസരത്തിലേക്ക് നാൽപ്പത്തിയഞ്ചു മിനിറ്റ് ദൈർഘ്യമുള്ള നാടകങ്ങൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ഒന്നാം സമ്മാനർഹർക്ക് ട്രോഫിയും 50,000 രൂപയും, രണ്ടാം സമ്മാനർഹർക്ക് 25,000 രൂപയും സമ്മാനമായി ലഭിക്കുന്നതാണ്. മൽസരത്തിൽ പങ്കെടുക്കുന്ന എല്ലാ നാടക സമിതികൾക്കും കലാകാരൻമാർക്കും ഉപഹാരങ്ങളും സർട്ടിഫിക്കറ്റും നൽകുന്നതാണ്. മികച്ച അഭിനേതാവ്, സംവിധായകൻ എന്നിവരെ ചടങ്ങിൽ ആദരിക്കുന്നതും ക്യാഷ് അവാർഡ് സമ്മാനിക്കുന്നതുമായിരിക്കും.
തിരഞ്ഞെടുക്കുപ്പെടുന്ന മികച്ച സ്ക്രിപ്റ്റിന് ക്യാഷ് അവാർഡും പ്രത്യേക ഉപഹാരവും ഉണ്ടായിരിക്കും. അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന നാടക സമിതികൾ / കോളേജകൾ / കലാകാരൻമാർ ഒക്ടോബര്‍ 30 ന് മുൻപായി Rs. 2000/- (രണ്ടായിരം രൂപ) അടച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിക്കേണ്ടതും തുടർന്ന് സമ്പൂർണ്ണ സ്ക്രിപ്റ്റ് എം.ജി. സോമൻ ഫൗണ്ടേഷൻ, മണ്ണടിപ്പറമ്പിൽ വീട്, തിരുമൂലപുരം P O, തിരുവല്ല- 689115 എന്ന മേൽവിലാസത്തിൽ നവംബർ 15ന് മുൻപ് ലഭിക്കത്തക്കവണ്ണം സാധാരണ തപാലിൽ അയക്കേണ്ടതുമാണ്. പ്രൊഫ. സി.എ. വർഗീസ് (9447401045), സാജൻ വർഗീസ് (9847535454), ബ്ലസി (ചെയർമാൻ), എസ്. കൈലാസ് (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആണ് നേതൃത്വം നല്കുന്നത്.