അനശ്വര നടന്‍ എം. ജി സോമന്റെ ഓര്‍മ്മ പുതുക്കുന്നു ; അഖില കേരള അമച്ചർ നാടക മൽസരത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: മലയാളത്തിലെ എക്കാലത്തെയും മികച്ച നടനായ എം. ജി സോമന്റെ സ്മരണാർത്ഥം തിരുവല്ലയിൽ സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള അമച്ചർ നാടക മൽസരത്തിലേക്ക് നാൽപ്പത്തിയഞ്ചു മിനിറ്റ് ദൈർഘ്യമുള്ള നാടകങ്ങൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ഒന്നാം സമ്മാനർഹർക്ക് ട്രോഫിയും 50,000 രൂപയും, രണ്ടാം സമ്മാനർഹർക്ക് 25,000 രൂപയും സമ്മാനമായി ലഭിക്കുന്നതാണ്. മൽസരത്തിൽ പങ്കെടുക്കുന്ന എല്ലാ നാടക സമിതികൾക്കും കലാകാരൻമാർക്കും ഉപഹാരങ്ങളും സർട്ടിഫിക്കറ്റും നൽകുന്നതാണ്. മികച്ച അഭിനേതാവ്, സംവിധായകൻ എന്നിവരെ ചടങ്ങിൽ ആദരിക്കുന്നതും ക്യാഷ് അവാർഡ് സമ്മാനിക്കുന്നതുമായിരിക്കും.

തിരഞ്ഞെടുക്കുപ്പെടുന്ന മികച്ച സ്ക്രിപ്റ്റിന് ക്യാഷ് അവാർഡും പ്രത്യേക ഉപഹാരവും ഉണ്ടായിരിക്കും. അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന നാടക സമിതികൾ / കോളേജകൾ / കലാകാരൻമാർ ഒക്ടോബര്‍ 30 ന് മുൻപായി Rs. 2000/- (രണ്ടായിരം രൂപ) അടച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിക്കേണ്ടതും തുടർന്ന് സമ്പൂർണ്ണ സ്ക്രിപ്റ്റ് എം.ജി. സോമൻ ഫൗണ്ടേഷൻ, മണ്ണടിപ്പറമ്പിൽ വീട്, തിരുമൂലപുരം P O, തിരുവല്ല- 689115 എന്ന മേൽവിലാസത്തിൽ നവംബർ 15ന് മുൻപ് ലഭിക്കത്തക്കവണ്ണം സാധാരണ തപാലിൽ അയക്കേണ്ടതുമാണ്. പ്രൊഫ. സി.എ. വർഗീസ് (9447401045), സാജൻ വർഗീസ് (9847535454), ബ്ലസി (ചെയർമാൻ), എസ്. കൈലാസ് (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആണ് നേതൃത്വം നല്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...