‘തോറ്റില്ലെന്ന് പറഞ്ഞാൽ തലയ്ക്ക് സുഖമില്ലെന്ന് പറയില്ലേ?’ ; പരാജയം സമ്മതിച്ച് എം.എം മണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടി പരസ്യമായി സമ്മതിച്ച് മുതിർന്ന സി.പി.ഐ.എം നേതാവ് എം.എം മണി. തോൽവി സമ്മതിക്കാതിരിക്കുന്നത് ബുദ്ധിശൂന്യതയാണെന്നും എന്തുക്കൊണ്ട് തോറ്റു എന്നതിനെക്കുറിച്ച് പാർട്ടി വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ തോറ്റു എന്നുള്ളത് സത്യമാണ്. അത് സമ്മതിക്കാതെ ഞങ്ങൾ തോറ്റില്ലെന്ന് പറഞ്ഞാൽ ഞങ്ങൾക്ക് തലയ്ക്ക് സുഖമില്ലെന്ന് നിങ്ങൾ പറയില്ലേ എന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ തീരുമാനം എന്തായാലും അത് അംഗീകരിക്കുന്നു. എന്തുകൊണ്ടാണ് പരാജയം സംഭവിച്ചത് എന്നതിനെക്കുറിച്ച് പാർട്ടി കാര്യകാരണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്ത് വർഷം ഭരണപക്ഷത്തിരുന്നതിന് ശേഷം ഇനി പ്രതിപക്ഷത്തിരിക്കുന്നത് പാർട്ടിയെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് മണി അഭിപ്രായപ്പെട്ടു. കുറച്ചു കാലം പ്രതിപക്ഷത്തിരിക്കുന്നത് നല്ലതാണെന്നും അത് പാർട്ടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതൃത്വത്തിൽ എന്തെങ്കിലും വീഴ്ചകൾ ഉണ്ടെങ്കിൽ അത് തിരുത്തുമെന്നും ഇതിനായി സ്വയം വിമർശനം നടത്തുന്ന പാർട്ടിയാണ് തങ്ങളുടേതെന്നും അദ്ദേഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേബിൾ ജോലിക്കായി തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തി ; മരണാനന്തരം അഞ്ചു പേർക്ക് പുതുജീവനേകി ശിവകുമാർ

0
തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി...

പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണം

0
കോഴിക്കോട്: പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര...

ഡൽഹിയിൽ അടുത്ത ഒരാഴ്ച കൂടി മഴയ്ക്ക് സാധ്യത ; യെല്ലോ അലർട്ട്

0
ഡൽഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴയിൽ നിന്ന് ഡൽഹിക്ക് ഉടൻ...

ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി ; ഇന്ന്...

0
കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസിൽ കസ്റ്റഡിയിലായ...