ബംഗാളില്‍ വ്യാപക സംഘര്‍ഷം ; രണ്ട് തൃണമൂല്‍ പ്രവര്‍ത്തകരും രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വ്യാപക സംഘര്‍ഷം തുടരുന്നു. ബെലഘട്ടയിലും നാനൂറിലുമായി തങ്ങളുടെ രണ്ട് പ്രവര്‍ത്തകര്‍ ബിജെപി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി തൃണമൂല്‍ അറിയിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ തങ്ങളുടെ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ബിജെപിയും പറഞ്ഞു. ബിജെപിയുടെ വിജയാഹ്ലാദ പ്രകടനങ്ങള്‍ക്കിടെ പലയിടത്തും സംഘര്‍ഷമുണ്ടായി. തൃണമൂല്‍ ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായി. നാനൂറില്‍ അബീര്‍ ഷെയ്ഖ് എന്ന തൃണമൂല്‍ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ബിശ്വജിത്ത് പട്‌നായിക് ആണ് കൊല്ലപ്പെട്ട രണ്ടാമത്തെ തൃണമൂല്‍ പ്രവര്‍ത്തകന്‍. യാദവ് ബോര്‍ ജാദവ്, മധു മൊണ്ഡാല്‍ എന്നീ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ബിജെപി പറഞ്ഞു. ഹൗറ, ബെറാംപൂര്‍ തുടങ്ങിയ നിരവധിയിടങ്ങളില്‍ തൃണമൂല്‍ ഓഫിസുകള്‍ തകര്‍ത്തു.

ഇന്നലെ കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ന്യൂ മാര്‍ക്കറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ന്യൂ മാര്‍ക്കറ്റ് യൂണിയന്‍ ഓഫീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൂര്‍ണമായും തകര്‍ത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ബിജെപി കൊടികളേന്തിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു. ഇതിനിടെയാണ് തൃണമൂലിന്റെ തൊഴിലാളി യൂണിയന്റെ ഓഫീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൂര്‍ണമായും തകര്‍ത്തത്. സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് വ്യാപാരികള്‍ കടകള്‍ അടച്ച് സ്ഥലംവിട്ടു. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് സാഹചര്യം നിയന്ത്രിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ വിതരണം തടസ്സപ്പെടില്ല ; ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാവകാശം കിട്ടും

0
പാലക്കാട് : വാതിൽപ്പടി പെൻഷൻവിതരണം നിർത്തുന്നതോടെ ക്ഷേമപെൻഷൻ കൈപ്പറ്റാൻ ബാങ്ക് അക്കൗണ്ട്...

ഉയർന്ന പിഎഫ് പെൻഷൻ ; എല്ലാതരം സ്ഥാപനങ്ങളിലും ഒരുപോലെ നടപ്പാക്കിയെന്ന് കേന്ദ്രം

0
ന്യൂഡൽഹി : സുപ്രീംകോടതി വിധിച്ച ഉയർന്ന പി.എഫ്. പെൻഷൻ എല്ലാതരത്തിലുംപ്പെട്ട സ്ഥാപനങ്ങളിലും...

കോട്ടയം, പത്തനംതിട്ട‍, ജില്ലകളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി

0
കോട്ടയം : പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ...

ബോർഡിന്റെ റിപ്പോർട്ട് തള്ളും ; ഇടക്കാല വൈദ്യുതി നിരക്ക് വർധന ഒഴിവായേക്കും

0
തിരുവനന്തപുരം : നിലവിലെ വൈദ്യുതിനിരക്ക് വർധന അപര്യാപ്തമാണെന്നു കാണിച്ച് കെ.എസ്.ഇ.ബി. നൽകിയ...