ലോക്ഡൗണ്‍ ; എം.പാനല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് കെഎസ്ആര്‍ടിസി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എംപാനല്‍ ജീവനക്കാര്‍ക്ക് ലോക്ഡൗണ്‍ കാലത്തെ ശമ്പളം നിഷേധിച്ച് കെ എസ് ആര്‍ ടി സി. സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് പോലും ലോക് ഡൗണ്‍ കാലം ഡ്യൂട്ടിയായി കണക്കാക്കി ശമ്പളം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് ഈ അവഗണന. നാലായിരം രൂപയാണ് ഭൂരിഭാഗം പേര്‍ക്കും ശമ്പളമായി കിട്ടിയത്.

എംപാനല്‍ ഡ്രൈവര്‍ക്ക് 500 രൂപയും കണ്ടക്ടര്‍ക്ക് 480 രൂപയുമാണ് ഒരു ഡ്യൂട്ടിക്ക് കിട്ടുന്ന വേതനം. കോവിഡ് ഭീതി കാരണം യാത്രക്കാര്‍ കുറഞ്ഞതോടെ പത്താം തീയതി മുതല്‍ കെഎസ്ആര്‍ടിസി സര്‍വീസുകളുടെ എണ്ണം പകുതിയായി കുറച്ചു. ഇതോടെ എംപാനലുകാര്‍ക്ക് ജോലി ഇല്ലാതായി. ലോക് ഡൗണ്‍ കാരണം 24 ന് കെഎസ്ആര്‍ടിസി അടച്ചതോടെ ജീവനക്കാരും വീടുകളില്‍ ഒതുങ്ങി. മറ്റുള്ളവരെപ്പോലെ ലോക് ഡൗണ്‍ ദിനങ്ങള്‍ ഡ്യൂട്ടിയായി കണക്കാക്കി ശമ്പളം നല്‍കുമെന്നായിരുന്നു ഇവരുടേയും പ്രതീക്ഷ. എന്നാല്‍ പത്താം തീയതിക്ക് മുമ്പ് കിട്ടിയ നാലോ അഞ്ചോ ഡ്യൂട്ടിയുടെ വേതനം മാത്രമാണ് ഇവര്‍ക്ക് കൊടുത്തത്.  ലോക്ഡൗണ്‍ കാലത്തെ മുഴുവന്‍ ശമ്പളവും നല്‍കാന്‍ ഫണ്ടില്ലെന്നാണ് കെഎസ്ആര്‍ടിസി വിശദീകരണം.

ഈ രീതിയില്‍ നല്‍കാന്‍ മാത്രം 73 കോടി രൂപ വേണം. എഴുപത് കോടി മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. മാത്രമല്ല അധിക ശമ്പളം നല്‍കാന്‍ ആരും നിര്‍ദേശം നല്‍കിയിട്ടുമില്ലന്നാണ് ധനകാര്യ വിഭാഗം പറയുന്നത്. സ്ഥിരം ജീവനക്കാരുടെ ശമ്പളം പതിനഞ്ചാം തീയതി വരെയുള്ള ഹാജര്‍ കണക്കാക്കി നിശ്ചയിക്കുന്നതിനാല്‍ ലോക്ഡൗണ്‍ അവരെ ബാധിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...