മലപുറം: പോലീസിനെ വെല്ലുവിളിച്ച് പി.വി.അന്‍വര്‍ എംഎല്‍എ. പല പോലീസുകാരുടെയും ഫോൺ കോളുകൾ താൻ ചോർത്തിയിട്ടുണ്ട്. പോലീസിനെതിരേ ഇനിയും തെളിവുകള്‍ പുറത്തുവിടുമെന്നും എംഎല്‍എ പ്രതികരിച്ചു. പത്തനംതിട്ട എസ്പി എസ്.സുജിത്ദാസിന്റെ ഫോണ്‍ കോള്‍ പുറത്തുവിട്ടത് ഗതികേടുകൊണ്ടാണ്. ഇതിന് ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. പോലീസിന്റെ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടാനാണ് ശ്രമിച്ചത്. ഇത് സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ മറ്റ് വഴിയില്ലായിരുന്നു. എഡിജിപി എം.ആര്.അജിത്കുമാര്‍ കൊടുംകുറ്റവാളിയാണ്. ദാവൂദ് ഇബ്രാഹിമിനെ കടത്തിവെട്ടുന്ന പ്രവര്‍ത്തനമാണ് അജിത്കുമാറിന്റേത്. എഡിജിപിയുടെ നേതൃത്വത്തില്‍ നടക്കുന്നത് വന്‍ അഴിമതിയാണ്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























