അശരണർക്ക് 170 വീടുകൾ പണിതു നൽകിയ ഡോ. എം. എസ്. സുനിൽ സമൂഹത്തിന് മാതൃക : മന്ത്രി അഡ്വ. കെ. രാജു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവന രഹിതർക്ക് പണിതു നൽകുന്ന 170 – മത്തെ സ്നേഹവീടിന്റെ താക്കോൽദാനം കേരള വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു. അമേരിക്കൻ മലയാളിയായ ജോബ് മാക്കിലിന്റെയും ഷീജ മാക്കിലിന്റെയും സഹായത്താൽ ആനന്ദപ്പള്ളി പോത്രാടു ശിവശൈലത്തിൽ അനിതകുമാരിക്കും മധുസൂധനൻ പിള്ളക്കും രണ്ടു പെൺ കുഞ്ഞുങ്ങൾക്കുമായി നിര്‍മ്മിച്ചു നല്‍കിയതാണ് വീട്.

വർഷങ്ങളായി വീടില്ലാതെ മറ്റുള്ളവരുടെ കാരുണ്യത്താൽ കഴിഞ്ഞുവരികയായിരുന്നു ഈ കുടുംബം. അനിതയുടെ ചികിത്സക്കും കുഞ്ഞുങ്ങളുടെ പഠനത്തിനും നിത്യചെലവിനുമായി ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന്റെ അവസ്ഥ നേരിട്ട് കണ്ടു മനസ്സിലാക്കിയാണ്  സുനില്‍ ടീച്ചർ ഇവർക്ക് രണ്ടു മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകിയത്. ചടങ്ങിൽ ചിറ്റയം ഗോപകുമാർ എം. എൽ. എ., എ. പി. ജയൻ., വാർഡ് മെമ്പർ പൊത്തറാട് മധു, കെ. പി. ജയലാൽ, എം. അയൂബ്, ശ്രീജ നായർ എന്നിവർ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് ഫല വൃക്ഷതൈകളുടെ  വിതരണവും മന്ത്രി നിർവഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നദികളിൽ ജലനിരപ്പ് ഉയരുന്നു ; ബിഹാറിൽ പ്രളയഭീതി

0
പട്ന: നദികളിൽ ജലനിരപ്പ് ഉയർന്നതോടെ ബിഹാർ പ്രളയഭീതിയിലായി. ഗംഗ, ഗണ്ഡക്, സോൻ,...

നേപ്പാളിലെ നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ; വരുംദിനങ്ങളിലും കനത്ത മഴയ്ക്കു സാധ്യത

0
കഠ്മണ്ഡു : തുടർച്ചയായ മഴയെ തുടർന്ന് സുൻ കോശി, ബുധി ഗണ്ഡകി,...

അശ്ലീല ദൃശ്യം വാ‍ട്സാപ് സ്റ്റാറ്റസ് ; പോലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ

0
അടൂർ: അശ്ലീല ദൃശ്യം വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ട പോലീസ് ക്യാംപിലെ ഹവിൽദാറിനു...

ഊബറിൽ കൂട്ടപ്പിരിച്ചുവിടൽ : 3300 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചെന്ന് സിഇഒ

0
സാൻ ഫ്രാൻസിസ്കോ: ആഗോള ഓൺലൈൻ ടാക്സി ഭീമനായ ഊബറിൽ (Uber) ജീവനക്കാരിൽ...