എം ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. ആറാഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും കോടതി പരിഗണിക്കും. ഇ ഡിയാണ് ഹര്‍ജി നല്‍കിയത്. ശിവശങ്കറിനെ വീണ്ടും ജയിലിലേക്ക് വിടാന്‍ സാധിക്കില്ലെന്ന നിലപാട് കോടതി സ്വീകരിച്ചു. എന്‍ഫോഴ്‌സ്‌മെന്റിന്റെ ഹര്‍ജിയില്‍ വിശദീകരണം ആവശ്യപ്പെട്ട് എം ശിവശങ്കര്‍ക്ക് കോടതി നോട്ടീസ് അയച്ചു.

ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറലായ എസ് പി രാജു ഇ ഡിക്ക് വേണ്ടി ഹാജരായി. സ്വര്‍ണക്കടത്തിലും കള്ളപ്പണ കേസിലും ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും ഒരു കോടിയിലേറെ പണം പ്രതികള്‍ വെളുപ്പിച്ചെന്നും ഇ ഡി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ശിവശങ്കര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിച്ചെടുത്ത സ്വര്‍ണം വിട്ടുകിട്ടാന്‍ ഇടപെട്ടുവെന്നും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവെന്നും അഭിഭാഷകന്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും : മുഖ്യമന്ത്രി വി.ഡി സതീശന്‍

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍...

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...