Monday, May 20, 2024 7:37 am

സ്വര്‍ണക്കടത്ത് കേസ് ; എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ചോദ്യംചെയ്യാനാണ് കസ്റ്റംസിന് അനുമതി നല്‍കിയിരിക്കുന്നത്. അഭിഭാഷകനെ ബന്ധപ്പെടാന്‍ ശിവശങ്കറിനെ അനുവദിക്കണമെന്നും രണ്ടുമണിക്കൂറിലധികം ചോദ്യംചെയ്യുകയാണെങ്കില്‍ അരമണിക്കൂര്‍ ഇടവേള നല്‍കണമെന്നും കോടതിയുടെ നിര്‍ദേശമുണ്ട്.

കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്ന ശിവശങ്കറിനെ കാക്കനാട് ജയിലിലേക്ക് എത്തിക്കുകയായിരുന്നു. ഇ.ഡി. കേസില്‍ റിമാന്‍ഡ് പ്രതിയായി ജയിലിലുള്ള ശിവശങ്കറിനെ സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ കസ്റ്റംസ് പ്രതിചേര്‍ത്തേക്കും. ഇന്നത്തെ ചോദ്യംചെയ്യലിനുശേഷം സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ പരിഗണിക്കുന്ന കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണു നീക്കം.
സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ സംശയനിഴലിലാണെന്നാണ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കസ്റ്റംസ് പറയുന്നത്.

ഡോളര്‍ കടത്ത് കേസിനെക്കുറിച്ചും കസ്റ്റംസ് ചോദിച്ചറിയും. ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളുമുണ്ടായേക്കും. നയതന്ത്ര ബാഗ് വിട്ടുനല്‍കാന്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചതു സംബന്ധിച്ചും ചോദ്യങ്ങളുമുണ്ടാകും.
രണ്ടുകേസിലും പ്രതിചേര്‍ക്കാന്‍ അനുമതി ലഭിച്ചാലുടന്‍ അറസ്റ്റിലേക്ക് കടക്കും. ഇ.ഡി. കേസില്‍ ശിവശങ്കറിന് ചൊവ്വാഴ്ച ജാമ്യം ലഭിച്ചാലും വീണ്ടും അറസ്റ്റിലാകാനുള്ള സാധ്യതയാണ് തെളിയുന്നത്. സ്വപ്‌ന സുരേഷ് ഇഡിക്ക് ഏറ്റവും അവസാനമായി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാകും ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുക. ഈ മൊഴിപകര്‍പ്പ് ആവശ്യപ്പെട്ട് കസ്റ്റംസ് കമ്മീഷണര്‍ ഇ.ഡിയെ സമീപിച്ചിരുന്നു. എം.ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ ടീമിനും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുമറിയാമെന്നാണ് സ്വപ്‌നയുടെ മൊഴി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊടുംക്രൂരത ; ഹെൽമെറ്റ് ഉപയോഗിച്ച് മുഖത്തടിച്ചു, പിന്നാലെ തൊഴിലാളിയുടെ പല്ലുകൾ പൊഴിഞ്ഞു

0
കോഴിക്കോട്: ഹെൽമെറ്റ് ഉപയോഗിച്ച് മുഖത്തടിച്ചതിനെത്തുടർന്ന് ചരക്ക് ഓട്ടോ തൊഴിലാളിയുടെ പല്ലുകൾ പൊഴിഞ്ഞു....

മുല്ലൂർ ശാന്തകുമാരി വധക്കേസിൽ പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്

0
തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും....

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച കേസ് ; മൂന്നാം പ്രതി രാ​ഹുലിനായി അന്വേഷണം...

0
കൊല്ലം: കായംകുളത്ത് ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നാം...

ഇബ്രാഹിം റെയ്‌സിയുടെ ഹെലികോപ്റ്റർ അപകടത്തിൽപെട്ട സംഭവം ; ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

0
ഡൽഹി: ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ ഹെലികോപ്റ്റർ അപകടത്തിൽ ആശങ്ക രേഖപ്പെടുത്തി...