ആഡംബര ജീവിതത്തിനും ലഹരിക്കുളള പണം കണ്ടെത്താനുമാണ് മോഷണo ; കൗമാരക്കാരന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ആഡംബര ജീവിതത്തിനും ലഹരി മരുന്ന് വാങ്ങാനുള്ള പണം കണ്ടെത്താനും മാല മോഷണം പതിവാക്കിയ കൗമാരക്കാരന്‍ പിടിയില്‍. ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷണം നടത്തിയ കേസിലാണ് പാറശാല ഇഞ്ചിവിള സ്വദേശിയായ യാസര്‍ അറാഫത്ത് ( അര്‍ഫാന്‍) എന്ന പത്തൊമ്പതുകാരന്‍ അറസ്റ്റിലായത്. ചാത്തന്നൂരില്‍ ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷണം നടത്തിയ സംഘത്തിലെ ഒരാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ആഡംബര ജീവിതത്തിനും ലഹരിക്കുളള പണം കണ്ടെത്താനും വേണ്ടിയാണ് പ്രതികള്‍ മാല മോഷണത്തിന് ഇറങ്ങിയതെന്ന് പോലീസ് പറയുന്നു.

മൂന്നു മാസം മുമ്പ് പരിചയപ്പെട്ട പാറശാല സ്വദേശി തന്നെയായ മനീഷിനൊപ്പമായിരുന്നു അര്‍ഫാനും മോഷണം നടത്തിയിരുന്നത്. റോഡരികില്‍ മല്‍സ്യം വിറ്റിരുന്ന സ്ത്രീയുടെ അടുത്ത് മല്‍സ്യം വാങ്ങാനെന്ന വ്യാജേന എത്തിയ ശേഷം കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച്‌ കടക്കുകയായിരുന്നു ഇരുവരും. ചാത്തന്നൂര്‍ ഊറാംവിളയിലാണ് കഴിഞ്ഞ മാസം 31ന് ഇരുവരും മോഷണത്തിന് എത്തിയത്. പ്രതികള്‍ യാത്ര ചെയ്ത വഴിയിലെ നൂറോളം സിസിടിവികള്‍ പരിശോധിച്ചാണ് മ്പ്ലീസ് അര്‍ഫാനെയും മനീഷിനെയും തിരിച്ചറിഞ്ഞത്. ഈ മാസം 6ന് മനീഷിനെ അറസ്റ്റ് ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...