കൊച്ചി : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ കഴിയുന്ന എം ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. പതിനാല് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇഡി ഇന്നലെ ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഒരു ദിവസം കൂടി കസ്റ്റഡി അനുവദിക്കണമെന്ന ഇഡിയുടെ ആവശ്യം അംഗീകരിച്ചാണ് കോടതി ശിവശങ്കറിനെ ഇന്ന് വീണ്ടും ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
സ്വപ്ന സുരേഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതില്‍ നിന്നും ശിവശങ്കറിനെ സംബന്ധിച്ച പല നിര്‍ണായകമായ വിവരങ്ങളും ലഭിച്ചതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് കസ്റ്റഡി ഒരു ദിവസം കൂടി നീട്ടി നല്‍കാന്‍ ഇഡി അപക്ഷ നല്‍കിയത്. അതേസമയം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.