ലൈഫ് മിഷൻ കേസ് ; എം ശിവശങ്കറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യും. ഇന്ന് രാവിലെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. ഇത് ആദ്യമായാണ് കേസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എം.ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നത്.

യു.എ.ഇ സഹായത്തോടെ വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മിക്കുന്നതില്‍ വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നെന്നാണ് കേസില്‍ ആരോപണമുയര്‍ന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് സ്വപ്‌നയ്‌ക്കൊപ്പം സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ലൈഫ് മിഷന്‍ സിഇഒ യു.വി ജോസ്, യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ എന്നിവരുടെ മൊഴിയും എടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...