സ്വര്‍ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാന്‍ ഇല്ലെന്ന് എം.ശിവശങ്കര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാന്‍ ഇല്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍. കേസ് തീരുംവരെ ഒന്നും പറയാനില്ലെന്നാണ് ശിവശങ്കറിന്റെ നിലപാട്. സ്വപ്നക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നാണ് ശിവശങ്കര്‍ തന്റെ ആത്മകഥയായില്‍ പറഞ്ഞിരിക്കുന്നത്. ഇതെല്ലാം നുണകളാണെന്നായിരുന്നു സ്വപ്ന സുരേഷ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. സ്വര്‍ണക്കടത്തുകേസിന്റെ അന്വേഷണത്തിലേക്ക് ദേശീയ അന്വേഷണ ഏജന്‍സിയെ കൊണ്ടുവന്നത് എം.ശിവശങ്കറിന്റെ തന്ത്രമായിരുന്നുവെന്നും താന്‍ വായ തുറക്കാതിരിക്കാനും തന്നെ കാലങ്ങളോളം ജയിലില്‍ അടക്കാനും വേണ്ടിയാണ് എന്‍.ഐ.എയെ കൊണ്ടുവന്നതെന്നും സ്വപ്ന പറഞ്ഞു.

നയതന്ത്ര ബാഗ് വിട്ടു കിട്ടാന്‍ ഇടപെട്ടില്ലെന്ന ശിവ ശങ്കറിന്റെ പുസ്തകത്തിലെ വാദം തെറ്റാണ്. ബാഗില്‍ എന്തായിരുന്നുവെന്ന് ശിവശങ്കറിന് അറിയാമായിരുന്നു എന്നും സ്വപ്ന വെളിപ്പെടുത്തി. സ്വര്‍ണക്കടത്ത് കേസില്‍ തനിക്ക് അറിയാവുന്നതെല്ലാം ശിവശങ്കറിനും അറിയാമായിരുന്നു. ശിവശങ്കര്‍ അടക്കമുള്ളവരുടെ നിര്‍ദ്ദേശപ്രകാരമാണ് ഒളിവില്‍ പോയതെന്നും ശബ്ദരേഖ പുറത്ത് വിട്ടതെന്നും സ്വപ്ന വെളിപ്പെടുത്തി. നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ വാദം ശരിയല്ലെന്നും ബാഗില്‍ എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നും സ്വപ്ന സുരേഷ് പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് നയതന്ത്ര ബാഗേജ് തടഞ്ഞുവെച്ചപ്പോള്‍ സ്വപ്ന ആദ്യം ഫോണ്‍ വഴിയും പിന്നീട് നേരിട്ടെത്തിയും വിട്ടുകിട്ടാന്‍ സഹായം തേടിയെന്ന് ശിവശങ്കര്‍ പുസ്തകത്തില്‍ പറയുന്നു. കസ്റ്റംസ് നടപടികളില്‍ ഇടപെടാനാകില്ലെന്നാണ് മറുപടി നല്‍കിയത്. ബാഗേജില്‍ സുഹൃത്തായ സരിത്തിനു വേണ്ട് ഡ്യൂട്ടി അയക്കാതെ ആരോ അയച്ച സാധനങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് സ്വപ്ന പറഞ്ഞതെന്നാണ് ശിവശങ്കര്‍ പുസ്തകത്തില്‍ പറഞ്ഞിരുന്നത്. ഇതെല്ലം ഖണ്ഡിക്കുന്ന വെളിപ്പെടുത്തലുകളാണ് സ്വപ്ന നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...