സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി എം. ശിവശങ്കരന്റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്നു ; സര്‍വീസില്‍ തിരിച്ചെടുത്തേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഐ.എ.എസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്നു. കാലാവധി ഈ മാസം 16ന് അവസാനിക്കാനിരിക്കെ അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുത്തേക്കുമെന്നാണ് സൂചന. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.

ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതായും ഇതുസംബന്ധിച്ച ഫയല്‍ പൊതുഭരണവകുപ്പ് സര്‍ക്കാരിന് കൈമാറിയതായും വിവരമുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്‌ന സുരേഷിന്റെ നിയമനവുമാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷനിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചത്. നിലവില്‍ സ്വര്‍ണക്കടത്ത് കേസില്‍ ഇഡിയുടെയും കസ്റ്റംസിന്റെയും കേസുകളില്‍ ശിവശങ്കര്‍ പ്രതിയാണ്.

അഴിമതിയുമായി ബന്ധപ്പെട്ട കേസിലല്ലെങ്കില്‍ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷം ജൂലായ് 16നാണ് നിരവധി നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ ശിവശങ്കര്‍ സസ്‌പെന്‍ഷനിലായത്. 2023 ജനുവരി വരെ ശിവശങ്കറിന് സര്‍വീസ് കാലാവധിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...