സംവാദമെന്ന്‌ പറഞ്ഞ്‌ പ്രധാനമന്ത്രി യുവജനങ്ങളെയും രാജ്യത്തെയും കബളിപ്പിച്ചെന്ന്‌ എം.സ്വരാജ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംവാദമെന്ന്‌ പറഞ്ഞ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ യുവജനങ്ങളെയും രാജ്യത്തെയും കബളിപ്പിച്ചെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ്‌. മുൻകൂട്ടി തയ്യാറാക്കിയ ചോദ്യത്തിന്‌ പോലും മറുപടിയില്ലാത്ത ഭീരുവായി‌ നരേന്ദ്ര മോദി മാറിയെന്നും സ്വരാജ്‌ പറഞ്ഞു. ഡി.വൈ.എഫ്‌.ഐ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത്‌ മാർച്ചിന്‍റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു സ്വരാജ്. ഇന്ത്യൻ ജനതയുമായി സംവദിക്കാൻ നരേന്ദ്ര മോദിക്ക്‌ സാധിക്കില്ല. രാഷ്‌ട്രത്തിന്‌ മരണ വാറന്‍റ് ഒരുക്കുന്ന ഗവൺമെന്‍റായി കേന്ദ്രസർക്കാർ മാറി.

ഇന്ത്യയെ മത റിപ്പബ്ലിക്കായി മാറ്റാനുളള ആസൂത്രിത നീക്കമാണ്‌ ആർ.എസ്‌.എസ്‌ നേതൃത്വത്തിൽ നടക്കുന്നതെന്നും സ്വരാജ്‌ പറഞ്ഞു. വേഷം കെട്ടലല്ല രാഷ്‌ട്രീയപ്രവർത്തനമെന്നും ചരിത്രം തിരുത്തിയെഴുതാനുള്ള ഇടപെടലാണ്‌ വേണ്ടതെന്നും ഡി.വൈ. എഫ്‌.ഐ ജില്ലാ കമ്മിറ്റി അഞ്ച്‌ ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന യൂത്ത്‌ മാർച്ചിന്‍റെ ഉദ്ഘാടന ചടങ്ങിൽ സ്വരാജ് പറഞ്ഞു. യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാർ, വയനാടിനെ വഞ്ചിക്കുന്ന യു.ഡി.എഫ് ജനപ്രതിനിധികൾ’ എന്ന മുദ്രാവാക്യമുയർത്തിയാണ്‌ മാർച്ച്‌. ജില്ലയിൽ 23 കേന്ദ്രങ്ങളിൽ ജാഥക്ക്‌ സ്വീകരണം നൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...