എൽഡിഎഫ് മുന്നണിയുടെ പോരാട്ടം എല്ലാ ഇടതുപക്ഷ വിരുദ്ധ ശക്തികള്‍ക്കുമെതിരെയാണെന്ന് എം സ്വരാജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വലിയ മമതയും പ്രതിബദ്ധതയുമുണ്ടെന്നും ഇത് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. എൽഡിഎഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഈ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറുമെന്നും എം സ്വരാജ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. വര്‍ഗീയ ശക്തികള്‍ക്കെതിരെ എൽഡിഎഫ് സ്വീകരിക്കുന്ന നിലപാട് മതനിരപേക്ഷ വാദികള്‍ക്ക് പ്രതീക്ഷ നൽകുന്നതാണ്. ഇതെല്ലാം ഈ തെരഞ്ഞെടുപ്പിൽ ചര്‍ച്ചയാകും. ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫും സിപിഎമ്മും മുന്നോട്ടുപോകുന്നത്.

വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. എൽഡിഎഫ് സര്‍ക്കാരിന്‍റെ തുടര്‍ഭരണത്തിനുള്ള തുടക്കമിടുന്ന തെരഞ്ഞെടുപ്പായി നിലമ്പൂര്‍ മാറും. എൽഡിഎഫിന്‍റെ പോരാട്ടം വ്യക്തികള്‍ക്കെതിരല്ല. എൽഡിഎഫ് മുന്നണിയുടെ പോരാട്ടം എല്ലാ ഇടതുപക്ഷ വിരുദ്ധ ശക്തികള്‍ക്കുമെതിരെയാണ്. വ്യക്തികളോട് വിരോധം കാണിക്കാൻ ഇത് ഗുസ്തി മത്സരമൊന്നുമല്ലലോ. അതിനാൽ തന്നെ വ്യക്തികളോട് വിരോധം കാണിക്കേണ്ട കാര്യമില്ല. നാളെ നിലമ്പൂരിലേക്ക് പോകുമെന്നും എം സ്വരാജ് പറഞ്ഞു. മികച്ച വിജയമാണ് ലക്ഷ്യമിടുന്നതെന്നും ഉറച്ച ആത്മവിശ്വാസമുണ്ടെന്നും നിലമ്പൂരിന്‍റെ ചരിത്രം ഇടതിന് അനുകൂലമാണെന്നും എം സ്വരാജ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...