ഡ്രൈവിംഗ് ടെസ്‌റ്റ്‌ പാസായി ജോലിക്ക്‌ കയറിയവരെ എം. പാനലിലേക്ക്‌ തിരികെ എടുക്കാന്‍ വീണ്ടും ടെസ്‌റ്റ്‌ ; അഴിമതി ആരോപണവുമായി തൊഴിലാളി യൂണിയനുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ.എസ്‌.ആര്‍.ടി.സിയിലേക്ക്‌ എം പാനല്‍ ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കാന്‍ ഒരിക്കല്‍ പാസായി ജോലി ചെയ്‌തിരുന്നവര്‍ക്ക്‌ വീണ്ടും ടെസ്‌റ്റ്‌ നടത്തുന്നു. പിന്നില്‍ വന്‍ അഴിമതിയാണ്‌ ലക്ഷ്യമെന്ന ആരോപണവുമായി തൊഴിലാളി യൂണിയനുകള്‍. കോവിഡ്‌ കാലത്തിന്‌ തൊട്ടുമുന്‍പ്‌ ടെസ്‌റ്റ്‌ നടത്തി തെരഞ്ഞെടുക്കുകയും രണ്ടു വര്‍ഷത്തോളം ദീര്‍ഘദൂര സര്‍വീസുകള്‍ ഓടിക്കുകയും ചെയ്‌തിരുന്ന ഡ്രൈവര്‍മാര്‍ക്കാണ്‌ ഇപ്പോള്‍ വീണ്ടും ഡ്രൈവിംഗ് ടെസ്‌റ്റ്‌ നടത്തുന്നത്‌. കെ.എസ്‌.ആര്‍.ടി.സിയില്‍ ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നതിന്‌ വേണ്ടി പി.എസ്‌.സി തയാറാക്കിയ ലിസ്‌റ്റില്‍ നിന്നുള്ളവരെയാണ്‌ പിന്നീട്‌ ഹൈക്കോടതി നിര്‍ദേശപ്രകാരം എം. പാനല്‍ ഡ്രൈവര്‍മാരാക്കിയത്‌.

ടെസ്‌റ്റ്‌ പാസായി രണ്ടു വര്‍ഷത്തോളം വണ്ടി ഓടിച്ചു നടന്നവര്‍ വീണ്ടും ടെസ്‌റ്റ്‌ പാസാകണമെന്ന വിചിത്ര നിര്‍ദേശമാണ്‌ മുന്നോട്ടു വെച്ചിരിക്കുന്നത്‌. ഒരിക്കല്‍ ഡ്രൈവിംഗ് ടെസ്‌റ്റ്‌ പാസായി ജോലിക്ക്‌ കയറിയവരെ എം. പാനലിലേക്ക്‌ തിരികെ എടുക്കാന്‍ വീണ്ടും ടെസ്‌റ്റ്‌ നടത്തുന്നതിന്‌ പിന്നില്‍ വമ്പന്‍ അഴിമതിയുണ്ടെന്നാണ്‌ ആരോപണം. സംസ്‌ഥാന മന്ത്രിസഭയില്‍ അഴിച്ചു പണി വരുമ്പോള്‍ ഗതാഗതവകുപ്പിന്റെ മന്ത്രി മാറാനുള്ള സാധ്യതയുണ്ട്‌. ഈ അവസരം മുതലാക്കി ചിലര്‍ സാമ്പത്തിക അഴിമതി ലക്ഷ്യമിട്ട്‌ വന്നിരിക്കുകയാണെന്നാണ്‌ ആക്ഷേപം. ജില്ലയില്‍ കോന്നി കെ.എസ്‌.ആര്‍.ടി.സി ഡിപ്പോയ്‌ക്ക്‌ വേണ്ടി എടുത്ത സ്ഥലത്ത്‌ വെച്ചാണ്‌ ഡ്രൈവിംഗ് ടെസ്‌റ്റ്‌ നടക്കുന്നത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...