വി.ഡി.സതീശൻ മോദിക്കും അദാനിക്കും വേണ്ടി ഭരിക്കുന്നുവെന്ന് എം.വി.ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ മോദിക്കും അദാനിക്കും വേണ്ടി ഭരിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അദാനിയുടെ കള്ളക്കച്ചവടങ്ങളെക്കുറിച്ച് വലിയ പ്രസംഗം നടത്തുന്ന നേതാവാണ് രാഹുൽ ഗാന്ധി. വി.ഡി. സതീശന്റെ മംഗളൂരു യാത്രയെ സംബന്ധിച്ചും അദാനിയുമായുള്ള ഡീലിനെ സംബന്ധിച്ചും രാഹുൽ ഗാന്ധി പ്രതികരിക്കണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. ‘കേരളം ഭരിക്കുന്നത് ബി.ജെ.പി. അല്ല എന്ന് ഓർമ്മിപ്പിച്ചത് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആണ്. സത്യത്തിൽ അത് അദാനിയെയല്ല, വി.ഡി. സതീശനെ ചൂണ്ടിയാണ് അദ്ദേഹം അത് പറഞ്ഞത്. യു.ഡി.എഫ്. സർക്കാർ നടപ്പിലാക്കുന്നത് ബി.ജെ.പി. പ്രകടനപത്രികയിലുള്ള കാര്യമാണെന്ന് ബി.ജെ.പി. അധ്യക്ഷൻ പരസ്യമായി പറഞ്ഞിരുന്നു.

മോദിക്കും അദാനിക്കും വേണ്ടി നാടുഭരിക്കുന്ന ഭരണാധികാരിയായി വി.ഡി. സതീശൻ എന്ന മുഖ്യമന്ത്രി മാറി. അദാനിയുമായി ഒരു ഡീലും സി.പി.എം. ഉണ്ടാക്കിയിട്ടില്ല; ഇനി ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നുമില്ല’, എം.വി. ഗോവിന്ദൻ പറഞ്ഞു. വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട വാർത്തകൾ ദേശാഭിമാനി പത്രത്തിലാണ് ആദ്യം വന്നത് എന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആരോപണവും എം.വി. ഗോവിന്ദൻ തള്ളി. ‘ദേശാഭിമാനി പത്രത്തിൽ ആദ്യം വാർത്ത വന്നു എന്നത് തെറ്റാണ്. ജൂൺ ഒന്നിന് ഇക്കണോമിക് ടൈംസ് ആണ് വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് ജൂൺ മൂന്നിന് ‘മാതൃഭൂമി’യാണ് വാർത്ത നൽകിയത്. വസ്തുത ഇതായിരിക്കുമ്പോഴാണ് പച്ചക്കള്ളം പറഞ്ഞ് ദേശാഭിമാനിയെയും പാർട്ടി നേതൃത്വത്തെയും ഇതിന്റെ ഭാഗമായി വലിച്ചിഴക്കാൻ ശ്രമിക്കുന്നത്’, എം.വി. ഗോവിന്ദൻ പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഒളിച്ചുകളി സർക്കാർ ഇപ്പോഴും തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കുത്തകയാക്കി ഏതെങ്കിലും ഒരു കമ്പനിക്ക് നൽകാൻ പാടില്ല. എല്ലാ കമ്പനികൾക്കും കപ്പലുകളടുപ്പിക്കാനും കൈകാര്യം ചെയ്യാനും സാധിക്കുന്ന സംവിധാനത്തെയാണ് സർക്കാർ അന്നും ഇന്നും കണ്ടിട്ടുള്ളത്. അത് മാറ്റി കുത്തകവത്കരിക്കാനുള്ള ബോധപൂർവ്വമുള്ള പ്രവർത്തനം നടത്തുന്നതിനെയാണ് അന്നും ഇന്നും ഞങ്ങൾ എതിർക്കുന്നത്. ആ നിലപാട് സ്വീകരിച്ചാൽ മതി. അദാനിക്കുവേണ്ടി ഇതുപോലെയുള്ള നിലപാടുകൾ സ്വീകരിക്കാൻ സാധ്യതയില്ല എന്ന് കെ.സി. വേണുഗോപാലും അദാനിക്കെതിരേ ശക്തമായ വിമർശനമുന്നയിക്കുന്ന രാഹുൽ ഗാന്ധിയും ഈ ഡീലുമായി ബന്ധപ്പെട്ട് മറുപടി പറയണമെന്ന് പറയുന്നത് അതുകൊണ്ടാണ്’, എം.വി. ഗോവിന്ദൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...