ബി​ജെ​പി സ​ഹാ​യി​ക്ക​ണ​മെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ് എം.​വി. ഗോ​വി​ന്ദ​ൻ ന​ട​ത്തി​യ​ത് ; പ്ര​തി​പ​ക്ഷ നേ​താ​വ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: അ​നി​വാ​ര്യ ഘ​ട്ട​ങ്ങ​ളി​ൽ ആ​ർ​എ​സ്എ​സു​മാ​യി ചേ​ർ​ന്നി​ട്ടു​ണ്ടെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ബി​ജെ​പി സ​ഹാ​യി​ക്ക​ണ​മെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ് എം.​വി. ഗോ​വി​ന്ദ​ൻ ന​ട​ത്തി​യ​ത്. നി​ല​മ്പൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് മു​ൻ​നി​ർ​ത്തി ബോ​ധ​പൂ​ർ​വം ന​ട​ത്തി​യ പ്ര​സ്താ​വ​ന​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി. കോ​ൺ​ഗ്ര​സ് വി​രു​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി ഏ​ത് ചെ​കു​ത്താ​നു​മാ​യും കൂ​ട്ടു​കൂ​ടി​യും കോ​ൺ​ഗ്ര​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​ണ് മു​മ്പും ഇ​പ്പോ​ഴും സി​പി​എം ശ്ര​മി​ക്കു​ന്ന​ത്. ആ​ർ​എ​സ്എ​സ് വോ​ട്ട് കി​ട്ടി​യ​താ​യി പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പേ ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​ത്ര നി​ഷ്‌​ക​ള​ങ്ക​മ​ല്ലെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

പ​ഴ​യ സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ച് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് ഓ​ർ​ക്കാ​ൻ കാ​ര​ണ​മെ​ന്താ​ണ്. പ​ണ്ട് ന​മ്മ​ൾ ഒ​ന്നി​ച്ചാ​യി​രു​ന്നു എ​ന്ന് പ​ഴ​യ പ്ര​ണ​യി​നി​യോ​ടു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ് ഇ​ത്. ഇ​ന്ന​ലെ ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞ​ത് എ​ന്ത്‌ ല​ക്ഷ്യ​ത്തി​ലാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാ​മെ​ന്നും സ​തീ​ശ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ലെ ഏ​മാ​ന്മാ​രെ സ​ന്തോ​ഷി​പ്പി​ക്ക​ലാ​ണ് പി​ണ​റാ​യി​യു​ടെ ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന ജോ​ലി​യെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി ത​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി​യ​പ്പോ​ൾ ഉ​ണ്ടാ​കാ​ത്ത വി​വാ​ദം ഇ​പ്പോ​ൾ ഉ​ണ്ടാ​ക്കു​ന്ന​തെ​ന്താ​ണ് എ​ന്ന് ചോ​ദി​ച്ച സ​തീ​ശ​ൻ സി​പി​എം ഇ​സ്‌​ലാ​മോ​ഫോ​ബി​യ ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന് കൂടുതല്‍ കാലം പിടിച്ചുനില്‍ക്കാനാവില്ല ; യുദ്ധം വളരെ വേഗം അവസാനിക്കുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ : ഇറാന്‍ യുദ്ധം വളരെ വേഗം അവസാനിക്കുമെന്ന് കരുതുന്നതായി അമേരിക്കന്‍...

മൂന്നാറിൽ തോട്ടം മേൽനോട്ടക്കാരന്റെ ഓട്ടോറിക്ഷ അജ്ഞാതർ തീവെച്ച് നശിപ്പിച്ചു

0
ഇടുക്കി: ഇടുക്കി മൂന്നാർ പോത്തമീട്ടിൽ തോട്ടം മേൽനോട്ടക്കാരന്റെ ഓട്ടോറിക്ഷ അജ്ഞാതർ തീവെച്ച്...

സൗദി അറേബ്യയിലെ നജ്‌റാനില്‍ ഹൂതി ആക്രമണം ; 11 പേര്‍ക്ക് പരുക്ക്

0
സൗദി അറേബ്യയിലെ നജ്‌റാനില്‍ ഹൂതി ആക്രമണം. 11 പേര്‍ക്ക് പരുക്കേറ്റു. ഏഴ്...

ക്ഷേത്രത്തിലെ വിളക്കുകളും ഓട്ടുരുളിയും മോഷ്ടിച്ചയാൾ പിടിയിൽ

0
തിരുവനന്തപുരം : കാട്ടക്കടയിലെ ക്ഷേത്രത്തിലെ വിളക്കുകളും ഓട്ടുരുളിയും മോഷ്ടിച്ച കള്ളൻ പിടിയിൽ....