‘ഖജനാവിൽ പെറ്റ് കിടക്കുന്ന ഒരു കുഞ്ഞി പൂച്ചയെ എടുത്താണ് വി ഡി സതീശൻ പെൻഷൻ കൊടുക്കാൻ പോകുന്നത്’ ; പരിഹസിച്ച് എം വി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരിഹാസത്തിന് മറുപടിയുമായി മുതിർന്ന സി പി ഐ എം നേതാവ് എം വി ജയരാജൻ. ട്രഷറിയിൽ പൂച്ച പ്രസവിച്ചുകിടക്കുകയാണെങ്കിൽ അതിലെ ഒരു ‘കുഞ്ഞു പൂച്ചയെ’ എടുത്താണ് മെയ് 25-ന് 1070 കോടി രൂപ സാമൂഹ്യ സുരക്ഷാ പെൻഷനായി വിതരണം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള ‘പൂച്ചകൾ’ ഇനിയും ട്രഷറിയിലുണ്ടെന്നും, പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ പണമായി ഉപയോഗിക്കാൻ വേണ്ടിയാണ് ഇതെന്നും പരിഹാസരൂപേണ അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നൽകുന്ന വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതല്ലെന്നും അവ വെറും ‘ജലരേഖകൾ’ മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു.

വയനാട് ദുരന്തബാധിതർക്ക് വീട് വെച്ചുനൽകുമെന്ന കോൺഗ്രസിന്റെ ഇപ്പോഴത്തെ വാഗ്ദാനവും ഇത്തരത്തിൽ വിശ്വസിക്കാൻ കൊള്ളാത്തതാണെന്ന് അദ്ദേഹം ആരോപിച്ചു. സി.പി.എമ്മിലെ സ്വയംവിമർശനവും തിരുത്തലും പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറിക്കുമെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....