സ്പാരോ നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ കോന്നിയില്‍ പക്ഷി സര്‍വ്വേ നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : സ്പാരോ നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ കോന്നിയില്‍ പക്ഷികളിലെ വൈവിധ്യം കണ്ടെത്തുന്നതിനായി പക്ഷി സര്‍വ്വേ സംഘടിപ്പിച്ചു. കാര്‍ഷിക വന മേഖലായ കോന്നിയുടെ നാട്ടിന്‍ പുറങ്ങളില്‍ കാണപ്പെടുന്ന പക്ഷികളുടെ വൈവിധ്യം തേടിയുള്ള സര്‍വ്വേ മെയ്‌ 13,14,15 തീയതികളിലായാണ് നടന്നത്. കോന്നിയുടെ വിവിധ പ്രദേശങ്ങളായ അട്ടച്ചാക്കല്‍, ചിറ്റൂര്‍, വകയാര്‍, താവളപ്പാറ, ഇരുപതേക്കര്‍, പെരിഞൊട്ടക്കല്‍, വട്ടക്കാവ്, ചേരിമുക്ക്, പയ്യനാമണ്‍, മാരൂര്‍പാലം, തേക്കുമല, അതുമ്പുംകുളം, ആവോലിക്കുഴി, ചെങ്ങറ, കൊന്നപ്പാറ, ഇളയാംകുന്ന്, പൂവന്‍പാറ എന്നീ മേഖലകളിലായി നടത്തിയ നിരീക്ഷണത്തില്‍ പൊതുവായി കാണപ്പെടുന്നവായും ദേശാടന പക്ഷികളും ഉള്‍പ്പെടെ എണ്‍പതോളം ഇനം പക്ഷികളെ സര്‍വ്വേയില്‍ കണ്ടത്തി.

കരിയിലക്കിളി, ഓലഞ്ഞാലി, ചിന്നകുട്ടുറവന്‍, കാക്കത്തമ്പുരാട്ടി, ഇരട്ടത്തലച്ചി, വേലിതത്ത, മഞ്ഞക്കിളി, ആനറാഞ്ചി, മാടത്ത, പൂന്തത്ത, തത്ത ചിന്നന്‍, ഉപ്പന്‍, കുയില്‍, കാക്കകള്‍ എന്നിവയാണ് എല്ലാ പ്രദേശങ്ങളിലും കൂടുതലായി കാണപ്പെട്ടത്. നാക മോഹന്‍, മീന്‍കൊത്തി ചാത്തന്‍, ചെറിയ നീര്‍കാക്ക, നീലപൊന്മാന്‍, വലിയ നീര്‍ക്കാക്ക തുടങ്ങിയവയെ നദീതീരത്തും ജലാശയപ്രദേശങ്ങളിലും കാണുവാന്‍ സാധിച്ചു. വയല്‍ പ്രദേശങ്ങളില്‍ കുളകൊക്ക്, കാലിമുണ്ടി, ചാരമുണ്ടി, നീലക്കോഴി എന്നിവയും സര്‍വ്വേയില്‍ കണ്ടെത്തി. വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് ദേശാടന പക്ഷികളെയും അപൂര്‍വ്വ ഇനം പക്ഷികളെയും കാണുവാന്‍ സാധിച്ചത്.

വിവിധ ഇനം കുരുവികള്‍, പുള്ളുകള്‍, പരുന്തുകള്‍, കോഴി വേഴാമ്പല്‍, കാട്ടുകോഴി, മയില്‍ തുടങ്ങിയവയ്ക്ക് ഒപ്പം കാട്ടുമൈന, ചെമ്പ്കൊട്ടി, ഇണങ്ങാത്തേവന്‍, ലളിതക്കിളി, തീ ചിന്നന്‍, തെക്കന്‍ കാട്ടുമൈന, കട്ടുവാലുകുലുക്കി, ചാരച്ചുണ്ടന്‍, വെള്ളി മൂങ്ങ എന്നിവയെയും കണ്ടെത്തി. സര്‍വ്വേയുടെ ഭാഗമായി കണ്ടെത്തിയ പക്ഷികളില്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ റെഡ് ലിസ്റ്റിലെ വള്‍നറബിള്‍ കാറ്റഗറിയില്‍പ്പെടുന്ന വലിയ പുള്ളിപ്പരുന്തിന്റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. കോന്നി നഗരത്തില്‍ അങ്ങാടിക്കുരുവികളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു എങ്കിലും ബലിക്കാക്കകളുടെയും ഉപ്പന്റെയും പരുന്തിന്റെയും സാന്നിധ്യം കുറവായിരുന്നു. ഇത്തരം മാറ്റങ്ങള്‍ പാമ്പുകള്‍ പോലെയുള്ള ജീവികളുടെ വര്‍ധനവിന് കാരണമാകുന്നതായും സംഘം ചൂണ്ടികാട്ടുന്നു.

സ്പാരോ നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫോറം സെക്രട്ടറി ചിറ്റാര്‍ ആനന്ദന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ്വേയില്‍ പ്രസിഡന്റ് ഡോ. സണ്ണി മൈക്കിള്‍, അംഗങ്ങളായ പ്രേം ചന്ദ് ഇളകൊള്ളൂര്‍, സുധീഷ്‌ കുമാര്‍ വകയാര്‍, ചിഞ്ചു ആര്‍, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കാവ്യ ആര്‍, ഗ്രീന്‍ ലിങ്ക് എക്കോ അംഗങ്ങളായ അരുണ്‍ സി.രാജന്‍, നിരുപമ രാജ്, രഹന നവാസ് എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...