കോൺഗ്രസ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ മനസ്സിൽ ഒരു പേരുണ്ട് ; കാര്യങ്ങൾ പറയേണ്ടിടത്ത് പറയും : എം. വിൻസെന്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ കോവളം മണ്ഡലത്തിൽ നിന്നും മിന്നും വിജയം കൈവരിച്ച എം. വിൻസെന്റ് എംഎൽഎ തന്റെ നിലപാടുകൾ വ്യക്തമാക്കി രംഗത്തെത്തി. സംസ്ഥാനത്താകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിനൊപ്പം കോവളത്തും വോട്ട് വർദ്ധിപ്പിക്കാൻ സാധിച്ചുവെന്നും ഇത് ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ തന്റെ മനസ്സിൽ ഒരു പേരുണ്ടെന്നും എന്നാൽ അത് പാർട്ടി ഫോറത്തിൽ പറയേണ്ട കാര്യമാണെന്നും വിൻസെന്റ് വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ ഇക്കാര്യത്തിൽ വലിയ വിഷയങ്ങൾ ഉണ്ടാകില്ലെന്നും വളരെ സ്മൂത്തായി നല്ലൊരു തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

10 വർഷം ഭരിച്ചതുകൊണ്ടുണ്ടായ സ്വാഭാവിക വിരുദ്ധ വികാരമാണ് പരാജയത്തിന് കാരണമെന്ന എൽഡിഎഫ് ന്യായീകരണത്തെ അദ്ദേഹം തള്ളി. ഭരണവിരുദ്ധ തരംഗമുണ്ടെങ്കിൽ അത് എന്തുകൊണ്ട് കോവളത്ത് പ്രതിഫലിച്ചില്ല എന്ന് അദ്ദേഹം ചോദിച്ചു. പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നെങ്കിൽ എന്തിനാണ് തെരഞ്ഞെടുപ്പിന് മുമ്പ് പിണറായി വിജയൻ മൂന്നാം തവണയും വരുമെന്ന് എൽഡിഎഫ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...