തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മഅ്ദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി. പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കും എന്നും സലാഹുദ്ദീന്‍ അയ്യൂബി വ്യക്തമാക്കി. പാര്‍ട്ടി എന്ത് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പറഞ്ഞാലും അത് ഏറ്റു എടുക്കുമെന്നും സലാഹുദ്ദീന്‍ അയ്യൂബി മാധ്യമങ്ങളോട് പറഞ്ഞു.

ഇടതു, വലതു പാര്‍ട്ടികള്‍ അബ്ദുള്‍ നാസര്‍ മദനിയെ രാഷ്ട്രീയമായി ഉപയോഗിച്ചു എന്നും സലാഹുദ്ദീന്‍ അയ്യൂബി തിരൂരില്‍ പറഞ്ഞു.അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മോചനത്തിനുവേണ്ടി ആരും ശ്രമിക്കാതിരിക്കുന്നത് വളരെ വേദനാജനകമായ കാര്യമാണ് എന്നും സലാഹുദ്ദീന്‍ അയ്യൂബി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മത്സരിക്കുമെന്നും അതില്‍ തനിക്ക് സ്വന്തമായി ഒരു തീരുമാനം പറയാനാകില്ലെന്നും സലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞു. കൂടാതെ, ബിജെപി അല്ലാതെ ഏത് മുന്നണിയുമായി സഖ്യത്തിന് അബ്ദുള്‍ നാസര്‍ മദനിയുടെ പിഡിപി തയ്യാറാണ് എന്നും വരുംദിവസങ്ങളില്‍ പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മോചനത്തിന് വേണ്ടിയുള്ള രണ്ടാമത് പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്നും സലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരുടെ കൂടെ നില്‍ക്കണം എന്ന കാര്യം പ്രാദേശിക നേതൃത്വങ്ങള്‍ പറയുന്നതനുസരിച്ച്‌ ജനാധിപത്യ രീതിയില്‍ തീരുമാനിക്കുമെന്ന് അയ്യൂബി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...