തിങ്കളാഴ്‌ച്ച മുതല്‍ സംസ്ഥാനത്തെ കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുo

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഒടുവില്‍ നവാ​ഗതര്‍ക്കായി കോളജുകള്‍ തുറക്കുന്നു. കോളജ് കുമാരന്മാരും കുമാരിമാരുമായിട്ടും ഇതുവരെ കോളജ് ക്യാമ്ബസിനുള്ളിലെ ക്ലാസ് മുിറിയിലിരുന്ന് പഠിക്കാന്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികല്‍ക്ക് ഭാ​ഗ്യമുണ്ടായിരുന്നില്ല. ഒടുവില്‍, ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും യഥാര്‍ത്ഥ ക്ലാസ് മുറികളിലേക്ക് എത്തുകയാണ് ഒന്നാം വര്‍ഷക്കാര്‍. തിങ്കളാഴ്‌ച്ച മുതലാണ് സംസ്ഥാനത്തെ കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്.

15 ന്‌ ആരംഭിക്കുന്ന ക്ലാസുകള്‍ ഈ മാസം 27 വരെ ഉണ്ടാകും. വി​ദ്യാര്‍ത്ഥികള്‍ കോളജിലെത്തണം. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ക്ക്. മാര്‍ച്ച്‌ ഒന്ന് മുതല്‍ 16 വരെ രണ്ടാം വര്‍ഷ ബിരുദ ക്ലാസുകള്‍ നടക്കും. മാര്‍ച്ച്‌ 17 മുതല്‍ 30 വരെയാണ് മൂന്നാം വര്‍ഷ ക്ലാസുകള്‍. പിജി വിഭാഗത്തിലെ എല്ലാ വിഷയത്തിലും റഗുലര്‍ ക്ലാസുകള്‍ നടത്തും. ബിരുദ വിഭാഗത്തില്‍ റെഗുലര്‍ ക്ലാസുകള്‍ ഇല്ലാത്ത ബാച്ചിലേക്ക് ഇതേസമയംതന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തണോയെന്ന കാര്യം കോളജുകള്‍ക്ക് തീരുമാനിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബിരുദ ഫൈനല്‍ സെമസ്‌റ്ററുകാരുടെ റഗുലര്‍ ക്ലാസുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശമുണ്ട്‌.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...