ഒന്നിച്ച് നിന്നാൽ മാത്രമേ കലിയുഗത്തിന്റ അധർമ്മത്തെ എതിർത്ത് തോൽപ്പിക്കുവാന്‍ കഴിയു ; കെ.പി ശശികല

For full experience, Download our mobile application:
Get it on Google Play

റാന്നി : ഒന്നിച്ച് നിന്നാൽ മാത്രമേ കലിയുഗത്തിന്റ അധർമ്മത്തെ എതിർത്ത് തോൽപ്പിച്ചു കൊണ്ട് ധർമ്മ സംസ്ഥാപനം നടത്താൻ സാധിക്കൂയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല. 109 മത് അയിരൂർ- ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തിന്റെ  അയ്യപ്പ ധർമ്മ സഭയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശശികല ടീച്ചർ.

കലിയുഗവരദൻ കലിയുഗത്തിന്റെ  തിന്മകൾക്ക് എതിരെ പോരാടാൻ നിയോഗിക്കപ്പെട്ടതാണ്. കലിയുഗം എന്നാൽ അധർമമാണ്. ഒന്നിച്ചു നിന്നാൽ മാത്രമേ കലിയുഗത്തിലെ അധർമത്തെ പുറന്തള്ളി വിജയിക്കാൻ പറ്റുകയുള്ളൂ. ശരണ മന്ത്രം പോലും കൂട്ടമായി ആണ് വിളിക്കുന്നത്- ഒന്നിക്കാൻ തയ്യാറാവുക . അയ്യപ്പൻ പകർന്നു നൽകുന്നത് ഐക്യത്തിനും  പോരാട്ടത്തിനുമുള്ള  സന്ദേശമാണ്. ഇന്നത്തെ പല സമസ്യകളും അയ്യപ്പനിലൂടെ പരിഹരിക്കാൻ സാധിക്കും.

അയ്യപ്പ തത്വം എന്ന വിഷയത്തിൽ അഡ്വ. ശങ്കു റ്റി. ദാസ് പ്രഭാഷണം നടത്തി. ഹിന്ദുമത മഹാമണ്ഡലം ട്രഷറർ ടി കെ സോമനാഥൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യ തിരുവാഭരണ പേടകവാഹകരായ ഗുരുസ്വാമിമാരായ കുളത്തിനാൽ ഗംഗാധരൻ പിള്ള, മരുതവന ശിവൻകുട്ടി, കിഴക്കേ തോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ എന്നിവരെ ഹിന്ദു മത മഹാമണ്ഡലം ആദരിച്ചു. മത പാഠശാല ബാലഗോകുലം വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. യോഗത്തിൽ ഇലന്തൂർ ഹരിദാസ്, ജി രാജ് കുമാർ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകിയതിന് അമ്മ ക്രൂരമായി തല്ലി ; 9 വയസ്സുകാരിയുടെ പരാതിയിൽ...

0
മൂവാറ്റുപുഴ: ഉത്തരം പറയാൻ വൈകിയതിന് തല്ലിയെന്ന ഒൻപതുവയസ്സുള്ള മകളുടെ പരാതിയിൽ അമ്മയ്‌ക്കെതിരെ...

ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുത് ; കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് ബാര്‍ക്

0
കൊച്ചി : ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച്...

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...

അതിവേ​ഗ റെയിൽ പദ്ധതി റിപ്പോർട്ട് ലഭിച്ചു ; ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് വിദ​ഗ്ധസമിതി...

0
തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ....