കൊല്ലം: ഇറാൻ സർക്കാരിന്റെ ചില ജനാധിപത്യവിരുദ്ധ നടപടികളോട് വിയോജിപ്പുണ്ടെങ്കിലും ഇറാന്റെ ദേശീയ പരമാധികാരവും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് ആക്രമണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. സാമ്രാജ്യത്വ അമേരിക്കയും സയണിസ്റ്റ് ഇസ്രായേലും ചേർന്ന് ഇറാൻ്റെ പരമോന്നത നേതാവിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയത് ശക്തമായ ഭാഷയിൽ അപലപിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ലാറ്റിൻ അമേരിക്കയിലും മറ്റും അമേരിക്ക ആവർത്തിച്ച് ഉപയോഗിച്ച അതേ തന്ത്രമാണിത്. അഫ്ഗാനിസ്ഥാൻ, ലിബിയ, സിറിയ എന്നിവിടങ്ങളിലെ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. അമേരിക്കൻ മിലിട്ടറി-ഇൻഡസ്ട്രിയൽ കോംപ്ലക്സ് ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെടുകയാണ്. ഇറാനിൽ അമേരിക്ക-ഇസ്രായേൽ സഖ്യം നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ ഗ്ലോബൽ സൗത്തിനെ ഒരുമിപ്പിക്കുന്നതിൽ ഇന്ത്യൻ സർക്കാർ മുൻകൈയ്യെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























