ഖമനെയിയെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ : ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയിയെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഖമേനിയുടെ കൊലപാതകം മുസ്ലീങ്ങൾക്കെതിരെയും ഷിയാ മതവിഭാഗത്തിനെതിരെയുമുള്ള യുദ്ധ പ്രഖ്യാപനമാണ്. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കെതിരെ, പ്രത്യേകിച്ച് ഷിയാകൾക്കെതിരെയുള്ള തുറന്ന യുദ്ധ പ്രഖ്യാപനമായാണ് യു.എസ് ഇസ്രയേൽ ആക്രമണത്തെ കാണുന്നതെന്ന് ഇറാൻ പ്രസിഡന്‍റ് പറഞ്ഞു. പരമോന്നത നേതാവിന്‍റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്നും അത് ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ “നിയമപരമായ കടമയും അവകാശവുമാണെന്നും മസൂദ് പെസെഷ്കിയാൻ പ്രഖ്യാപിച്ചു.

സ്റ്റേറ്റ് ടെലിവിഷനിലൂടെയായിരുന്നു ഇറാൻ പ്രസിഡന്‍റിന്‍റെ പ്രസ്താവന. “ഈ ചരിത്രപരമായ കുറ്റകൃത്യത്തിന്റെ പിന്നിലുള്ളവരോടും, സൂത്രധാരന്മാരോടും പ്രതികാരം ചെയ്യേണ്ടത് നിയമപരമായ കടമയും അവകാശവുമാണെന്ന് ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക് കണക്കാക്കുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം വലിയ വില നൽകേണ്ടി വരും”- പെസെഷ്കിയാൻ പറഞ്ഞു. ഇറാന്റെ സൈനിക വിഭാഗമായ റെവല്യൂഷണറി ഗാർഡ്സ് ഇസ്രയേലിനും അമേരിക്കൻ സൈനിക താവളങ്ങൾക്കുമെതിരെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നീക്കം നടത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ‘നികൃഷ്ടരായ കുറ്റവാളികൾക്ക്’ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും മുന്നറിയിപ്പ് നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചിയിൽ ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞ സംഭവം ; കെട്ടിടം ഇന്ന് പൊളിച്ചു...

0
കൊച്ചി: കൊച്ചിയിൽ ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടം ഇന്ന് പൊളിച്ചു...

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ : റോഡുകൾ അടച്ചു ; ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു

0
ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലകളിലും ശക്തമായ മഴ തുടരുന്നു. കനത്ത...

സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാകും

0
ദില്ലി: മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തിന് ദില്ലിയിൽ ഇന്ന്...

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതി ; അധ്യാപകനെതിരെ കേസെടുത്തു

0
മലപ്പുറം: മലപ്പുറം കൽപ്പകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയിൽ അധ്യാപകൻ...