വിഎസ് അച്യുതാനന്ദൻ ജീവിച്ചിരുന്നെങ്കിൽ പത്മ പുരസ്കാരം നിരസിക്കുമായിരുന്നുവെന്ന് എം എ ബേബി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വിഎസ് അച്യുതാനന്ദൻ ജീവിച്ചിരുന്നെങ്കിൽ പത്മ പുരസ്കാരം നിരസിക്കുമായിരുന്നുവെന്നും മരണാനന്തര ബഹുമതിയായുള്ള പത്മവിഭൂഷണ്‍ പുരസ്കാരം വാങ്ങണോയെന്ന് തീരുമാനിക്കേണ്ടത് വിഎസിന്‍റെ കുടുംബമാണെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ധൻരാജ് ഫണ്ട് വിവാദത്തിൽ കണക്കിന്‍റെ കാര്യത്തിൽ പാര്‍ട്ടിക്ക് ഒരു സംശയവും ഇല്ലെന്നും കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടില്ലെന്നും എം എ ബേബി പറഞ്ഞു. വി കുഞ്ഞികൃഷ്ണൻ ഉയര്‍ത്തി ആരോപണം കേരളത്തിലെ പാര്‍ട്ടിക്ക് കൈകാര്യം ചെയ്യാനാകും. ധനസമാഹരണം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഒരു സംശയവുമില്ല. വളരെ സുതാര്യമായിട്ടാണ് കൈകാര്യം ചെയ്തത്. പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ, ക്രമസമാധാന പ്രശ്നമില്ലാതെ അത് നടക്കണമെന്നും എംഎ ബേബി പറഞ്ഞു. ധൻരാജ് ഫണ്ട് വിവാദത്തിൽ പാർട്ടിനൽകിയ വിശദീകരണം ശരിയല്ല എന്നു കാണരുത്.

കഴിഞ്ഞ കേന്ദ്ര കമ്മറ്റിയും സംസ്ഥാന കമ്മറ്റിയും കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നതിന് കൃത്യമായ വ്യവസ്ഥയുണ്ട്. വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍ നൽകിയതിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നില്ല. നേരത്തെ പാർട്ടി നേതൃത്വത്തിൽ ഉണ്ടായിരുന്ന നാല് പേരും അവാർഡ് വ്യക്തിപരമായി നിരസിച്ചതാണ്. വിഎസ് ജീവിച്ചിരുന്നു എങ്കിൽ അദ്ദേഹവും നിരസിക്കുമായിരുന്നു. ഇക്കാര്യത്തിൽ വിഎസിന്‍റെ കുടുംബമാണ് തീരുമാനം എടുക്കേണ്ടത്. കേരളത്തിൽ എം ലീലാവതി, ടി പദ്മനാഭൻ, ഗോപി ആശാൻ എന്നിവരെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന ചോദ്യം കൂടി ഉണണ്ടെന്നും എം എ ബേബി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...