കൊച്ചി : ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലി അബുദാബിയില്‍ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ജര്‍മനിയില്‍ നിന്നുള്ള പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ.ഷവാര്‍ബിയുടെ നേതൃത്വത്തിലുള്ള 25 ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സംഘമാണ് ബുര്‍ജില്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്.
ഞായറാഴ്ചയാണ് യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചി പനങ്ങാട്ടെ ചതുപ്പ് നിലത്തില്‍ ഇടിച്ചിറക്കിയത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെ യൂസഫലി അബുദാബിയിലെത്തിയിരുന്നു. തുടര്‍ന്നാണ് നട്ടെല്ലിന്റെ ചികില്‍സയ്ക്ക് വിധേയനായത്. ശസ്ത്രക്രിയക്ക് ശേഷം യൂസഫലി സുഖം പ്രാപിച്ച് വരികയാണെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍ അറിയിച്ചു.