Monday, May 6, 2024 5:49 pm

ലൈഫ് മിഷന്‍ , സ്വര്‍ണക്കടത്ത് ; പ്രവാസി വ്യവസായി എം.എ.യൂസഫലിയുടെ മൊഴി രേഖപ്പെടുത്തുo

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വടക്കാ‍ഞ്ചേരി ലൈഫ് മിഷന്‍ കമ്മിഷന്‍ കള്ളപ്പണ ഇടപാട്, നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്ത് കള്ളപ്പണ ഇടപാട് കേസുകളില്‍ പ്രവാസി വ്യവസായി എം.എ.യൂസഫലിയുടെ മൊഴി രേഖപ്പെടുത്തുന്നതു സംബന്ധിച്ച്‌ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിയമോപദേശം തേടി. കേസുമായി ബന്ധപ്പെട്ടു മൊഴി നല്‍കാന്‍ ഈ മാസം ഒന്നിനും 8നും ഇഡി നോട്ടിസ് നല്‍കിയെങ്കിലും അസൗകര്യം അറിയിച്ചിരുന്നു. മൂന്നാം തവണ വീണ്ടും നോട്ടിസ് നല്‍കുന്നതിനു മുന്നോടിയായാണ് നിയമോപദേശം തേടിയത്. ദേശസുരക്ഷയുമായി നേരിട്ടു ബന്ധമുള്ള കേസില്‍ പ്രതികള്‍ ചെയ്ത കുറ്റകൃത്യങ്ങളോട് അങ്ങേയറ്റം എതിര്‍പ്പുള്ളയാളെന്നു പ്രതികള്‍ തന്നെ വിശ്വസിക്കുന്ന യൂസഫലിയുടെ മൊഴികള്‍ കേസന്വേഷണത്തിന് ഏറെ നിര്‍ണായകമാണെന്നാണ് ഇഡിയുടെ നിലപാട്.

മൊഴിയെടുക്കാന്‍ ഇഡി വിളിപ്പിച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളില്‍ ഇതെക്കുറിച്ചുള്ള കുത്തിത്തിരിപ്പുകളെ ഭയമില്ലെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു. അന്വേഷണങ്ങളില്‍ സഹകരിക്കുന്നതില്‍ ലുലു ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. മൊഴി ആവശ്യപ്പെട്ടാല്‍ നല്‍കും. യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിന്റെ 20 കോടി രൂപയുടെ സഹായം ലൈഫ് മിഷനു കൈമാറിയ പ്രതിനിധി സംഘത്തില്‍ യുഎഇ ചേംബര്‍ ഓഫ് കൊമേഴ്സ് ഉപാധ്യക്ഷന്‍ എന്ന നിലയില്‍ യൂസഫലിയും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇഡി വിവരങ്ങള്‍ തേടുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നി ചെമ്മാനി മിച്ചഭൂമിയിലെ റോഡ് ഗതാഗത യോഗ്യമാക്കണം

0
കോന്നി: പൊട്ടിപൊളിഞ്ഞ ചെമ്മാനി മിച്ചഭൂമിയിലെ പഞ്ചായത്ത് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം...

കോന്നി ഇക്കോടൂറിസം സെന്ററിലെ വനം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ത്രീ ഡി തീയേറ്ററിൽ തിരക്കേറുന്നു

0
കോന്നി : പ്രവർത്തനം ആരംഭിച്ച് അഞ്ച് മാസങൾ പിന്നിടുമ്പോൾ കോന്നി ഇക്കോടൂറിസം...

മണ്ണീറ തലമാനം ശ്രീ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും മകയിര മഹോത്സവവും മെയ് 10,11...

0
കോന്നി : മണ്ണീറ തലമാനം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഒന്നാമത് പ്രതിഷ്ഠാ...

പോലീസ് വരട്ടെ, അന്നിട്ട് വണ്ടി മാറ്റിയാൽ മതി ; അപകടമുണ്ടാകുമ്പോൾ ഇങ്ങനെ ചെയ്യണോ, എംവിഡിക്ക്...

0
തിരുവനന്തപുരം : അപകടമുണ്ടായി വാഹനം റോഡിൽ കിടന്നാൽ പോലീസ് വരുന്നതുവരെ കാത്തു...