തെങ്ങുകയറ്റത്തിനിടെ യന്ത്രം കേടായി അരമണിക്കൂര്‍ കുടുങ്ങി ; ഫയര്‍ഫോഴ്‌സ് എത്തി താഴെയിറക്കി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തെങ്ങുകയറ്റത്തിനിടെ പ്രവർത്തനരഹിതമായ യന്ത്രവുമായി കുടുങ്ങിക്കിടന്ന തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. കറ്റോട് കാരിമല വലിയകാലായിൽ ടി.കെ കൃഷ്ണൻകുട്ടിയെയാണ്‌ (65) രക്ഷിച്ചത്. വെള്ളിയാഴ്ച ഒരുമണിയോടെ ഇരുവെള്ളിപ്പറ കിടങ്ങേറ്റിപറമ്പിൽ വസ്തുവിൽ തേങ്ങയിടുന്നതിനിടെയാണ് സംഭവം. ചവുട്ടി ഉപയോഗിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് കൃഷ്ണൻകുട്ടി തെങ്ങിൽ കയറിയത്. തെങ്ങിന് മുകളിലെത്തുന്നതിന് തൊട്ടുമുമ്പ് കമ്പികുരുങ്ങി യന്ത്രം നിലച്ചു.

താഴോട്ടും മുകളിലോട്ടും പോകാത്തനിലയിലായി. യന്ത്രത്തിൽനിന്നും പുറത്തുകടക്കാനുമാവില്ല. തടിയിൽ കൈചുറ്റിപ്പിടിച്ച് അരമണിക്കൂറിലേറെ കൃഷ്ണൻകുട്ടി നിന്നു. നിലവിളി കേട്ടാണ് ഉടമസ്ഥരുൾപ്പടെ എത്തിയത്. തുടർന്ന് അഗ്നിരക്ഷാസേന ഓഫീസിൽ അറിയിച്ചു. അഗ്നിരക്ഷാസേന ഓഫീസർ കെ.ശ്യാം കുമാറിന്റെ നേതൃത്വത്തിൽ എത്തിയ സംഘം കൂറ്റൻ ഏണി വഴി തൊഴിലാളിയെ താഴെയിറക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....